കുടുംബ വഴക്കിനിടെ ഭര്‍ത്താവിനെയും നാലു വയസും പത്തു മാസവും പ്രായമുള്ള രണ്ടു പെണ്‍മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയശേഷം യുവതിയുടെ ആത്മഹത്യാശ്രമം; ഭാര്യ അറസ്റ്റില്‍
ഫിലഡല്‍ഫിയ: (www.kvartha.com 18.10.2019) കുടുംബ വഴക്കിനിടെ ഭര്‍ത്താവിനെയും നാലു വയസും പത്തു മാസവും പ്രായമുള്ള രണ്ടു പെണ്‍മക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് യുവതിയുടെ ആത്മഹത്യാ ശ്രമം. സംഭവത്തില്‍ കൊലപാതക കുറ്റം ചുമത്തി ഭാര്യ ഡമെയ്‌റ ജോണ്‍സിനെ (28) പോലീസ് അറസ്റ്റ് ചെയ്തു. പത്തുമാസം പ്രായമുള്ള ദമയ, നാലു വയസ് പ്രായമുള്ള മാക്‌സില്ല എന്നീ കുട്ടികളെയാണ് ഡമെയ്‌റ വെടിവൈച്ചുകൊന്നത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് തിങ്കളാഴ്ച രാത്രി ടക്കോണ്ടിയിലുള്ള സ്വവസതിയിലായിരുന്നു നടുക്കുന്ന സംഭവം. വീട്ടില്‍ നിന്നും വെടിയുടെ ശബ്ദം കേട്ട് സമീപത്ത് താമസിക്കുന്നവരാണ് 911ല്‍ വിളിച്ചു പോലീസിനെ വിവരം അറിയിച്ചത്.
നിമിഷങ്ങള്‍ക്കകം തന്നെ സ്ഥലത്ത് കുതിച്ചെത്തിയ പോലീസ് കണ്ടത് നാലു പേരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ്. കുട്ടികളുടെ പിതാവ് മാക്‌സ് അലിസണ്ടര്‍ (38) സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. രണ്ടു കുട്ടികളേയും ഡമെയ്‌റ ജോണ്‍സിനേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ അധികം വൈകാതെ തന്നെ മരണത്തിനു കീഴടങ്ങി. അരിയ ജെഫേര്‍സണ്‍ ടൊറസ്‌ഡെയില്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണു ഡമെയ്‌റ.
ചൈല്‍ഡ് സപ്പോര്‍ട്ടിനെ സംബന്ധിച്ചു ദമ്പതികള്‍ തമ്മില്‍ പലപ്പോഴും വാക്കുതര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു. സംഭവം നടന്ന ദിവസം ഇരുവരും ഓരോ ഹാന്‍ഡ് ഗണ്‍ വാങ്ങിയിരുന്നു.
കൊല്ലപ്പെട്ട രണ്ടു കുട്ടികളും ഭര്‍ത്താവിനുമൊപ്പം 2015 മുതലാണ് സ്‌കൂള്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഡെമെയ്റ ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയത്. എന്നാല്‍ 2018 ല്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് മാറിയെങ്കിലും ഭര്‍ത്താവ് മാക്സ് ഇവിടെ താമസിച്ചിരുന്നില്ലെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mom Charged With Killing 2 Young Daughters, Husband Inside Northeast Philadelphia Home Before Shooting Herself, News, Murder, Crime, Criminal Case, Police, Arrested, World.

Powered by Info News For You

Comments
Post a Comment