ഉത്സവത്തിന്റെ ഭാഗമായി പാര്‍ക്ക് സ്ഥാപിക്കാന്‍ ഏല്‍പ്പിച്ച കരാറുകാരനില്‍ നിന്ന് കൈക്കൂലി; രണ്ടുപോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: (www.kvartha.com 13.10.2019) കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയ രണ്ടുപോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പൂജപ്പുര പൊലീസ് സ്‌റ്റേഷനിലെ മന്‍മദന്‍, പ്രകാശന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഉത്സവത്തിന്റെ ഭാഗമായി പാര്‍ക്ക് സ്ഥാപിക്കാന്‍ ഏല്‍പ്പിച്ച കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്നാണ് നടപടി.
പൂജപ്പുരയില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി അമ്യൂസ്‌മെന്റ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഏല്‍പ്പിച്ച കരാറുകാരില്‍ നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. കൈക്കൂലി നല്‍കിയത് പുറത്തായതോടെ പോലീസുകാര്‍ കരാറുകാരന് പണം തിരികെ നല്‍കിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിസിപി ആദിത്യയാണ് പോലീസുകാരെ നിരീക്ഷിച്ച് കൈക്കൂലി ഇടപാട് പിടികൂടിയത്.
ഡിസിപി ഡിജിപിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഐ പ്രേം കുമാറിനെതിരെയും നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Police, News, Suspension, Thiruvananthapuram, Bribe, Received bribe from contractor; Suspension for two policemen

Powered by Info News For You

Comments
Post a Comment