ബംഗാളില്‍ തൃണമൂല്‍ ആസന്നമൃതിയിലേക്ക്; വീണ്ടുമൊരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു

കോല്‍ക്കത്ത: (www.kvartha.com 02.10.2019) പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആസന്നമൃതിയിലേക്ക് നീങ്ങുന്നു. ബംഗാളില്‍ സിപിഎമ്മിനെ നിഷ്പ്രഭമാക്കി അധികാരം പിടിച്ചെടുത്ത തൃണമൂല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ബിജെപിയിലേക്കുള്ള റിക്രൂട്ടിങ്ങ് ഏജന്‍സിയായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃണമൂലിന്റെ ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന എംഎല്‍എ സബ്യസാചി ദത്തയാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജര്‍ഹാട്ട് നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള നിയമസഭാസാമാജികനാണ് അദ്ദേഹം.

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് ദത്ത ബിജെപിയില്‍ അംഗത്വമെടുത്തത്. ബിധാന്‍നഗര്‍ കോര്‍പറേഷന്‍ മുന്‍ മേയറാണ് അദ്ദേഹം. തൃണമൂല്‍ നേതൃത്വവുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ദത്ത കഴിഞ്ഞ ജൂലൈയില്‍ മേയര്‍ സ്ഥാനം രീജിവെച്ചിരുന്നു. കഴിഞ്ഞ മെയ് മാസമാണ് രണ്ട് എംഎല്‍എമാരും 50 പാര്‍ട്ടി കൗണ്‍സിലര്‍മാരും രണ്ട് എംഎല്‍എമാരും തൃണമൂലില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. പിന്നീടങ്ങോട്ട് നിരവധി തൃണമൂല്‍ നേതാക്കള്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, West Bengal, Kolkata, Politics, BJP, MLA, Trinamool Congress, One more TMC MLA joins BJP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?