ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു
പാലക്കാട്: (www.kvartha.com 04.10.2019) ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരിയിലാണ് സംഭവം. കാട്ടുകുളത്ത് വാടകയ്ക്കു താമസിക്കുന്ന രഞ്ജിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് മണ്ണാര്‍ക്കാട് ചങ്ങലീരി താഴത്തെ പുരയ്ക്കല്‍ ചാമിയുടെ മകന്‍ സന്തോഷ്(33) തൂങ്ങിമരിക്കുകയായിരുന്നു.
വ്യാഴാഴ്ച്ച രാവിലെ 10.30ഓടെയാണ് സംഭവം. രഞ്ജിതയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ഭര്‍ത്താവ് സന്തോഷിനെ വാടകവീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ മുണ്ടനാംകുര്‍ശ്ശിയില്‍ ആളൊഴിഞ്ഞ വളപ്പില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ഉടന്‍ സന്തോഷ് ബൈക്കില്‍ മുണ്ടനാംകുര്‍ശ്ശിയില്‍ എത്തി തൂങ്ങി മരിച്ചതാകാമെന്നാണു പൊലീസ് നല്‍കുന്ന സൂചന. ഒരു വര്‍ഷമായി കാട്ടുകുളത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍. 5 വര്‍ഷം മുന്‍പാണു വിവാഹം. കുട്ടികളില്ല. സന്തോഷിന്റെ രണ്ടാം വിവാഹമാണിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Palakkad, News, Wife, Husband, Killed, Stabbed to death, Husband suicide after murdering Wife

Powered by Info News For You

Comments
Post a Comment