ഇവിടെ ഷവര്‍മ സൗജന്യം; പരസ്യം കണ്ട് ഹോട്ടലില്‍ ഇരച്ചെത്തിയ ഭക്ഷണ പ്രിയര്‍ ഷവര്‍മ മാത്രമല്ല മറ്റ് ഭക്ഷണങ്ങളും കാലിയാക്കി; ഉദ്ഘാടന ദിവസം കച്ചവടം പ്രതീക്ഷിച്ചതിനേക്കാള്‍ ഗംഭീരമെന്ന് ഹോട്ടലുടമയുടെ കമന്റ്

കൊണ്ടോട്ടി: (www.kvartha.com 01.10.2019) സൗജന്യമായി ഷവര്‍മ നല്‍കുന്നു എന്ന് പരസ്യം ചെയ്ത ഹോട്ടലിലേക്ക് ഭക്ഷണപ്രിയരായ ആളുകള്‍ ഇരച്ചെത്തി ഹോട്ടല്‍ മുഴുവനും കാലിയാക്കി. മലപ്പുറം കൊണ്ടോട്ടിയിലെ പോലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് രസകരമായ സംഭവം. ഇവിടെ ഹോട്ടല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യ ദിവസം ഷവര്‍മ സൗജന്യമായി നല്‍കുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യം ചെയ്തിരുന്നു.

വൈകിട്ട് അഞ്ചുമണിക്കു തുടങ്ങിയ സൗജന്യ ഷവര്‍മ വിതരണം രാത്രി 11മണിയോടെ അവസാനിക്കുമ്പോള്‍ ഷവര്‍മ മാത്രമല്ല, ഹോട്ടലിലെ മറ്റു ഭക്ഷണവും സ്ഥലത്തെത്തിയവര്‍ കാലിയാക്കി. ഉദ്ഘാടനത്തോടനുബന്ധിച്ചു സൗജന്യമായി ഷവര്‍മ നല്‍കുമെന്ന വിവരം ഉടമ അറിയിച്ചതോടെ ഹോട്ടലിലേക്ക് ആളുകളുടെ തള്ളിക്കയറ്റമായിരുന്നു.

Free shawarma hilarious happened in Kondotty hotel, News, Local-News, Humor, Malappuram, Hotel, Food, Kerala

രണ്ടു കൗണ്ടറുകളിലായി എഴുന്നൂറോളം പേരാണ് ഷവര്‍മ തിന്നത്. എല്ലാവര്‍ക്കും ഷവര്‍മ നല്‍കി. എന്നാല്‍, ഷവര്‍മ തയാറാക്കാന്‍ സമയമെടുത്തതോടെ ഹോട്ടലില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. അതോടെ വന്നു ഹോട്ടലുടമയുടെ പുതിയ പ്രഖ്യാപനം. ഹോട്ടലിലെ മറ്റു ഭക്ഷണവും സൗജന്യമായി കഴിക്കാം എന്ന്.

ഇതോടെ മേശപ്പുറത്തു വച്ച മിഠായിയും അലമാരയിലെ നെയ്യപ്പവും മാത്രമല്ല, അടുക്കളയിലെ ചെമ്പു തുറന്ന് നെയ്‌ച്ചോറും ബിരിയാണിയും പൊറോട്ടയും ബീഫും ചിക്കനും മീന്‍കറിയുമെല്ലാം പെട്ടെന്ന് തന്നെ കാലിയായി. പ്രതീക്ഷിച്ചതിനേക്കാള്‍ ഉദ്ഘാടനം ഗംഭീരമായി എന്നാണ് ഹോട്ടലുടമയുടെ കമന്റ്് എന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Free shawarma hilarious happened in Kondotty hotel, News, Local-News, Humor, Malappuram, Hotel, Food, Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?