സ്വന്തം ഇംഗിതത്തിന് വിധേയമാക്കി തെളിവുകള്‍ ബാക്കിയാകാതെ അടിച്ചുവീഴ്ത്തിയും ശ്വാസം മുട്ടിച്ചും 90പേരെ ഇല്ലാതാക്കിയവന്‍; അമേരിക്കയെ ഞെട്ടിച്ച പരമ്പര കൊലയാളിക്കുറിച്ച്
വാഷിംഗ്ടണ്‍: (https://ift.tt/2M9eEo8) സാമുവല്‍ ലിറ്റില്‍ ഈ പേരുകേള്‍ക്കുമ്പോള്‍ അമേരിക്കക്കാര്‍ ഞെട്ടും. അമേരിക്കയുടെ ചരിത്രത്തെ പോലും മാറ്റിമറിച്ച കൊടുംകുറ്റവാളി. രാജ്യത്തെ കിടുകിടാ വിറപ്പിച്ച ഈ പരമ്പര കൊലയാളി കൊന്ന് തള്ളിയത് ഏറെ സുന്ദരികളായ 90യുവതികളെ.
വശീകരിച്ച് സ്വന്തം ഇംഗിതത്തിന് വിധേയമാക്കിയശേഷം അടിച്ചുവീഴ്ത്തിയും ശ്വാസം മുട്ടിച്ചും കൊല്ലും. പിന്നീട് ആരുംകാണാതെ മൃതദേഹം ഉപേക്ഷിക്കും. തെളിവുകളൊന്നും അവശേഷിപ്പിക്കാത്തതിനാല്‍ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ പൊലീസ് കഴിഞ്ഞിരുന്നില്ല.
1980-ലെ മൂന്ന് കൊലപാതകക്കേസുകളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സാമുവലിനെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള അന്വേഷണ സംഘങ്ങള്‍ നിരന്തരം ചോദ്യം ചെയ്തതോടെയാണ് ദുരൂഹതകള്‍ ചുരുളഴിഞ്ഞത്. അമേരിക്കയിലെ 14 സ്റ്റേറ്റുകളിലായി നടന്ന ഈ കൊലപാതകങ്ങളുടെ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്തര്‍.
കൊലപ്പെടുത്തിയെന്ന് സാമുവല്‍ പറയുന്ന പല സ്ത്രീകളുടെയും മരണമോ തിരോധാനമോ പൊലീസ് സ്ഥിരീകരിച്ചിട്ടുപോലുമില്ല എന്നതാണ് ഏറെ ഞെട്ടിക്കുന്നത്. 56വര്‍ഷത്തിനിടെയാണ് ഇത്രയും കൊലപാതകങ്ങള്‍ നടത്തിയത്.
സാമുവലിന്റെ ഉന്നം ലൈംഗിക തൊഴിലാളികളും മയക്കുമരുന്നിന് അടിമകളായവരും കുടുംബ ബന്ധത്തില്‍ പ്രശ്‌നങ്ങളുള്ളവരുമായിരുന്നു. ഇരകള്‍ക്ക് സൗന്ദര്യം വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്ന സാമുവല്‍ കൊലപ്പെടുത്തിയവരില്‍ കൂടുതലും ലൈംഗിക തൊഴിലാളികളായിരുന്നു.
ടെക്സസ് ജയിലില്‍ വിചാരണത്തടവുകാരനായ സാമുവലിന്റെ തലമുടി നരച്ചെങ്കിലും 79-ാം വയസ്സിലും രക്തത്തിന്റെ മണമുള്ള ഓര്‍മ്മകള്‍ മാത്രം മങ്ങിയിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ വിവിധയിടങ്ങളില്‍ ചെയ്ത കൊലപാതകങ്ങള്‍ അയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വിവരിക്കുമ്പോള്‍ കൊല്ലപ്പെട്ടവരുടെ ശരീരവര്‍ണന നടത്താനും അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇരകളുടെ ശരീരവടിവ്, തൊലിയുടെയും മുടിയുടെയും നിറം പോലും മറന്നിട്ടില്ല.
നടത്തിയ ക്രൂരകൊലപാതകങ്ങളില്‍ ഇയാള്‍ക്ക് കുറ്റബോധം തീരെയില്ല എന്നതാണ് അതിശയിപ്പിക്കുന്നത്. അമിത ലൈംഗികാസക്തിയും ആക്രമണ സ്വഭാവവും കാണിച്ചിരുന്ന സാമുവല്‍ ഒരാളെ നോട്ടമിട്ട് കഴിഞ്ഞാല്‍ പിന്നെ അവരുടെ പുറകേകൂടും. ദിവസങ്ങള്‍ക്കകം ഇരയെ പാട്ടിലാക്കി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടും.
അതിന്റെ മാസ്മരിക ലഹരിയില്‍ മയങ്ങിക്കിടക്കുന്ന ഇരയെ നിഷ്‌കരുണം കൊലപ്പെടുത്തും. മുമ്പ് പ്രൊഫഷണല്‍ ബോക്‌സറായി നേടിയ പരിശീലനം സാമുവലിന് സഹായമായി. ഇരകളുടെ ശരീരത്തില്‍ പാടുകള്‍ വീഴ്ത്താതെ അതിശക്തമായി ശരീരത്തിന്റെ മര്‍മ്മഭാഗങ്ങളില്‍ ഇടിച്ച് ബോധം കെടുത്തിയശേഷം ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കും. അത് തന്നെയാണ് അയാള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതും.
പാടുകള്‍ ശരീരത്തില്‍ കാണാത്തതിനാല്‍ മയക്കുമരുന്ന് കൂടിയ അളവില്‍ കഴിച്ച് വീണുമരിച്ചെന്ന് പൊലീസ് വിധിയെഴുതും. തന്റെ നേരെ അന്വേഷണം എത്താതിരിക്കാന്‍ തെളിവുകളെല്ലാം ഇല്ലാതാക്കാന്‍ സാമുവല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
1987നും 89നും ഇടയില്‍ മൂന്നുയുവതികളെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ സാമുവലിനെ 2014ലാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഈ കേസില്‍ ജയിലില്‍ കഴിയുമ്പോഴാണ് താന്‍ ചെയ്ത കൊലപാതകങ്ങളെല്ലാം അയാള്‍ എണ്ണിയെണ്ണിപ്പറഞ്ഞത്. കൊലപ്പെടുത്തിയവരുടെ വിവരങ്ങളെല്ലാം സാമുവല്‍ ഡയറിയില്‍ കുറച്ചുവച്ചിരുന്നു.
1940ല്‍ അമേരിക്കയില്‍ ജോര്‍ജിയിലെ റെയ്നോള്‍ഡ്‌സിലായിരുന്നു ജനനം. ശരീരം വില്‍ക്കുന്ന സ്ത്രീയായിരുന്നു സാമുവലിന്റെ അമ്മ. സാമുവലിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 'നിശാസുന്ദരി'. അതിനാല്‍ ബന്ധുക്കളും അയല്‍ക്കാരുമൊക്കെ സാമുവലിനെ അവഗണിച്ചു. കൂട്ടുകാര്‍ പോലും ഉണ്ടായിരുന്നില്ല. കുറച്ചുവര്‍ഷം കഴിഞ്ഞതോടെ കുടുംബം ഒഹയോയിലേക്ക് താമസം മാറി.
സ്‌കൂളിലെ സ്ഥിരം പ്രശ്‌നക്കാരനായിരുന്ന സാമുവല്‍ അതിനിടയില്‍ സ്‌കൂളില്‍നിന്ന് പുറത്തായി. പിന്നീട് മദ്യത്തിനും മയക്കുമരുന്നിനും അടിമയായ സാമുവല്‍ അവ സംഘടിപ്പിക്കാനായി മോഷണം തുടങ്ങി. മോഷണം, വഞ്ചന, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായി. ഒന്നുരണ്ടുതവണ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഓരോ തവണ കുറ്റവിമുകതനായി ജയില്‍ വിടുന്ന ഇടവേളകളിലായിരുന്നു ഇയാള്‍ കോല ചെയ്തിരുന്നത്.
എന്നാല്‍, അപ്പോഴൊക്കെ സാമുവല്‍ പരമ്പര കൊലയാളിയാണ് എന്ന വസ്തുത ആരും അറിഞ്ഞില്ല. 1980ല്‍ ആദ്യം ഫ്ളോറിഡയിലും പിന്നീട് മിസിസിപ്പിയിലും കൊലപാതകം ആരോപിച്ച് പിടിയിലായെങ്കിലും തെളിവില്ലാത്തതിനാല്‍ ശിക്ഷിക്കപ്പെട്ടില്ല. ഇതോടെ താന്‍ പിടിക്കപ്പെടില്ല എന്ന് അയാള്‍ ഉറച്ച് വിശ്വസിച്ചു.
സാമുവല്‍ ചെയ്തെന്ന് പറയുന്ന പല കൊലപാതകങ്ങളിലും ഇരകളുടെ ചിത്രംപോലും ലഭ്യമല്ല. സാമുവല്‍ ഏറ്റുപറഞ്ഞ 90 കൊലപാതകങ്ങളില്‍ 30 എണ്ണം പൊലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു. ബാക്കിയുള്ളവ എങ്ങനെ തെളിയിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരെത്തും പിടിയുമില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )വശീകരിച്ച് സ്വന്തം ഇംഗിതത്തിന് വിധേയമാക്കിയശേഷം അടിച്ചുവീഴ്ത്തിയും ശ്വാസം മുട്ടിച്ചും കൊല്ലും. പിന്നീട് ആരുംകാണാതെ മൃതദേഹം ഉപേക്ഷിക്കും. തെളിവുകളൊന്നും അവശേഷിപ്പിക്കാത്തതിനാല്‍ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ പൊലീസ് കഴിഞ്ഞിരുന്നില്ല.
1980-ലെ മൂന്ന് കൊലപാതകക്കേസുകളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സാമുവലിനെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള അന്വേഷണ സംഘങ്ങള്‍ നിരന്തരം ചോദ്യം ചെയ്തതോടെയാണ് ദുരൂഹതകള്‍ ചുരുളഴിഞ്ഞത്. അമേരിക്കയിലെ 14 സ്റ്റേറ്റുകളിലായി നടന്ന ഈ കൊലപാതകങ്ങളുടെ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്തര്‍.
കൊലപ്പെടുത്തിയെന്ന് സാമുവല്‍ പറയുന്ന പല സ്ത്രീകളുടെയും മരണമോ തിരോധാനമോ പൊലീസ് സ്ഥിരീകരിച്ചിട്ടുപോലുമില്ല എന്നതാണ് ഏറെ ഞെട്ടിക്കുന്നത്. 56വര്‍ഷത്തിനിടെയാണ് ഇത്രയും കൊലപാതകങ്ങള്‍ നടത്തിയത്.
സാമുവലിന്റെ ഉന്നം ലൈംഗിക തൊഴിലാളികളും മയക്കുമരുന്നിന് അടിമകളായവരും കുടുംബ ബന്ധത്തില്‍ പ്രശ്‌നങ്ങളുള്ളവരുമായിരുന്നു. ഇരകള്‍ക്ക് സൗന്ദര്യം വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്ന സാമുവല്‍ കൊലപ്പെടുത്തിയവരില്‍ കൂടുതലും ലൈംഗിക തൊഴിലാളികളായിരുന്നു.
ടെക്സസ് ജയിലില്‍ വിചാരണത്തടവുകാരനായ സാമുവലിന്റെ തലമുടി നരച്ചെങ്കിലും 79-ാം വയസ്സിലും രക്തത്തിന്റെ മണമുള്ള ഓര്‍മ്മകള്‍ മാത്രം മങ്ങിയിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ വിവിധയിടങ്ങളില്‍ ചെയ്ത കൊലപാതകങ്ങള്‍ അയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വിവരിക്കുമ്പോള്‍ കൊല്ലപ്പെട്ടവരുടെ ശരീരവര്‍ണന നടത്താനും അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇരകളുടെ ശരീരവടിവ്, തൊലിയുടെയും മുടിയുടെയും നിറം പോലും മറന്നിട്ടില്ല.
നടത്തിയ ക്രൂരകൊലപാതകങ്ങളില്‍ ഇയാള്‍ക്ക് കുറ്റബോധം തീരെയില്ല എന്നതാണ് അതിശയിപ്പിക്കുന്നത്. അമിത ലൈംഗികാസക്തിയും ആക്രമണ സ്വഭാവവും കാണിച്ചിരുന്ന സാമുവല്‍ ഒരാളെ നോട്ടമിട്ട് കഴിഞ്ഞാല്‍ പിന്നെ അവരുടെ പുറകേകൂടും. ദിവസങ്ങള്‍ക്കകം ഇരയെ പാട്ടിലാക്കി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടും.
അതിന്റെ മാസ്മരിക ലഹരിയില്‍ മയങ്ങിക്കിടക്കുന്ന ഇരയെ നിഷ്‌കരുണം കൊലപ്പെടുത്തും. മുമ്പ് പ്രൊഫഷണല്‍ ബോക്‌സറായി നേടിയ പരിശീലനം സാമുവലിന് സഹായമായി. ഇരകളുടെ ശരീരത്തില്‍ പാടുകള്‍ വീഴ്ത്താതെ അതിശക്തമായി ശരീരത്തിന്റെ മര്‍മ്മഭാഗങ്ങളില്‍ ഇടിച്ച് ബോധം കെടുത്തിയശേഷം ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കും. അത് തന്നെയാണ് അയാള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതും.
പാടുകള്‍ ശരീരത്തില്‍ കാണാത്തതിനാല്‍ മയക്കുമരുന്ന് കൂടിയ അളവില്‍ കഴിച്ച് വീണുമരിച്ചെന്ന് പൊലീസ് വിധിയെഴുതും. തന്റെ നേരെ അന്വേഷണം എത്താതിരിക്കാന്‍ തെളിവുകളെല്ലാം ഇല്ലാതാക്കാന്‍ സാമുവല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
1987നും 89നും ഇടയില്‍ മൂന്നുയുവതികളെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ സാമുവലിനെ 2014ലാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഈ കേസില്‍ ജയിലില്‍ കഴിയുമ്പോഴാണ് താന്‍ ചെയ്ത കൊലപാതകങ്ങളെല്ലാം അയാള്‍ എണ്ണിയെണ്ണിപ്പറഞ്ഞത്. കൊലപ്പെടുത്തിയവരുടെ വിവരങ്ങളെല്ലാം സാമുവല്‍ ഡയറിയില്‍ കുറച്ചുവച്ചിരുന്നു.
1940ല്‍ അമേരിക്കയില്‍ ജോര്‍ജിയിലെ റെയ്നോള്‍ഡ്‌സിലായിരുന്നു ജനനം. ശരീരം വില്‍ക്കുന്ന സ്ത്രീയായിരുന്നു സാമുവലിന്റെ അമ്മ. സാമുവലിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ 'നിശാസുന്ദരി'. അതിനാല്‍ ബന്ധുക്കളും അയല്‍ക്കാരുമൊക്കെ സാമുവലിനെ അവഗണിച്ചു. കൂട്ടുകാര്‍ പോലും ഉണ്ടായിരുന്നില്ല. കുറച്ചുവര്‍ഷം കഴിഞ്ഞതോടെ കുടുംബം ഒഹയോയിലേക്ക് താമസം മാറി.
സ്‌കൂളിലെ സ്ഥിരം പ്രശ്‌നക്കാരനായിരുന്ന സാമുവല്‍ അതിനിടയില്‍ സ്‌കൂളില്‍നിന്ന് പുറത്തായി. പിന്നീട് മദ്യത്തിനും മയക്കുമരുന്നിനും അടിമയായ സാമുവല്‍ അവ സംഘടിപ്പിക്കാനായി മോഷണം തുടങ്ങി. മോഷണം, വഞ്ചന, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായി. ഒന്നുരണ്ടുതവണ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഓരോ തവണ കുറ്റവിമുകതനായി ജയില്‍ വിടുന്ന ഇടവേളകളിലായിരുന്നു ഇയാള്‍ കോല ചെയ്തിരുന്നത്.
എന്നാല്‍, അപ്പോഴൊക്കെ സാമുവല്‍ പരമ്പര കൊലയാളിയാണ് എന്ന വസ്തുത ആരും അറിഞ്ഞില്ല. 1980ല്‍ ആദ്യം ഫ്ളോറിഡയിലും പിന്നീട് മിസിസിപ്പിയിലും കൊലപാതകം ആരോപിച്ച് പിടിയിലായെങ്കിലും തെളിവില്ലാത്തതിനാല്‍ ശിക്ഷിക്കപ്പെട്ടില്ല. ഇതോടെ താന്‍ പിടിക്കപ്പെടില്ല എന്ന് അയാള്‍ ഉറച്ച് വിശ്വസിച്ചു.
സാമുവല്‍ ചെയ്തെന്ന് പറയുന്ന പല കൊലപാതകങ്ങളിലും ഇരകളുടെ ചിത്രംപോലും ലഭ്യമല്ല. സാമുവല്‍ ഏറ്റുപറഞ്ഞ 90 കൊലപാതകങ്ങളില്‍ 30 എണ്ണം പൊലീസ് സ്ഥിരീകരിച്ചുകഴിഞ്ഞു. ബാക്കിയുള്ളവ എങ്ങനെ തെളിയിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരെത്തും പിടിയുമില്ല.
Keywords: News, World, America, Killed, Washington, Police, Mother, Prison, Reselling, Boxer, Serial Killer, Samuel Little, Serial Killer From America
Powered by Info News For You

Comments
Post a Comment