ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; പിടിക്കപ്പെടുമെന്നായപ്പോള്‍ മൃതദേഹം കുഴിച്ചെടുത്ത് പല സ്ഥലങ്ങളില്‍ വലിച്ചെറിഞ്ഞു; 8 വര്‍ഷം മുമ്പത്തെ കേസ് തെളിയിക്കാന്‍ ഡി എന്‍ എ ടെസ്റ്റ്

ന്യൂഡെല്‍ഹി : (www.kvartha.com 08.10.2019) ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊന്ന് കുഴിച്ചുമൂടി. പിടിക്കപ്പെടുമെന്നായപ്പോള്‍ മൃതദേഹം കുഴിച്ചെടുത്ത് പല സ്ഥലങ്ങളില്‍ വലിച്ചെറിഞ്ഞു. എട്ടു വര്‍ഷം മുന്‍പ് ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നു തള്ളിയ യുവാവിന്റെ കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്. സംഭവത്തില്‍ യുവാവിന്റെ ഭാര്യയുടെ കാമുകനും സുഹൃത്തും അടക്കം രണ്ടുപേര്‍ അറസ്റ്റില്‍.

2011 മാര്‍ച്ചിലാണ് തന്റെ മകന്‍ രവി (22)യെ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. പരാതിയില്‍ അന്വേഷണം നടക്കുന്നതിടെ രവി കൊല്ലപ്പെട്ടുവെന്നും ഭാര്യയും കാമുകനും ചേര്‍ന്നാണ് കൊല നടത്തിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, ഈ കൊലപാതകത്തിന്റെ ചുരുളഴിയാന്‍ എട്ട് വര്‍ഷം വേണ്ടിവന്നു. കൊലപാതകം തെളിഞ്ഞിട്ടും രവിയുടെ ഭാര്യ ശകുന്തളയെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

 Delhi Man Killed By Wife, Her Lover: Police Crack 9-Year-Old Murder Case, New Delhi, News, Murder, Crime, Criminal Case, Police, Arrested, National.

പോലീസ് കണ്ടെത്തിയ വിവരങ്ങള്‍ ഇങ്ങനെ,

വിവാഹത്തിന് മുന്‍പ് കമല്‍ എന്ന ചെറുപ്പക്കാരനുമായി ശകുന്തള പ്രണയത്തിലായിരുന്നു. കെട്ടിടത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന ജോലിയായിരുന്നു കമലിന്. എന്നാല്‍, ശകുന്തളയുടെ രക്ഷിതാക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തു.

തുടര്‍ന്ന് 2011 ഫെബ്രുവരി എട്ടിന് മകളുടെ എതിര്‍പ്പിനെ അവഗണിച്ച് ടെമ്പോ ഡ്രൈവറായ രവിയുമായി അവളുടെ വിവാഹം നടത്തി. എന്നാല്‍ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ശകുന്തള തയ്യാറായില്ല. അതിനാല്‍ പിറ്റേന്നു തന്നെ അവള്‍ ഭര്‍ത്താവിന്റെ വീടുവിട്ട് തന്റെ വീട്ടിലേയ്ക്ക് മടങ്ങി. തുടര്‍ന്ന് മാര്‍ച്ച് 21 ന് ശകുന്തള രവിയുടെ വീട്ടിലേയ്ക്ക് തിരിച്ചെത്തി. എന്നാല്‍, അവള്‍ എത്തിയത് രവിയെ ഇല്ലാതാക്കാനുള്ള പദ്ധതിയുമായായിരുന്നു.

തിരികെയെത്തി സ്നേഹം നടിച്ച ശകുന്തള സഹോദരിയുടെ വീട്ടില്‍ പോകണമെന്ന ആവശ്യവുമായി രവിയുമായി പുറത്തേക്ക് പോയി. കമലിന്റെയും ഡ്രൈവര്‍ ഗണേശിന്റെയും പദ്ധതിപ്രകാരം ഇവര്‍ ഏര്‍പ്പാടാക്കിയ ഹ്യുണ്ടായി സാന്‍ട്രോ കാറിലായിരുന്നു ഇരുവരുടെയും യാത്ര. അല്‍പ്പ ദൂരം പിന്നിട്ടപ്പോള്‍ ശകുന്തള കാറില്‍ നിന്നും പുറത്തിറങ്ങി.

തുടര്‍ന്ന് കമലും ഗണേശും ചേര്‍ന്ന് രവിയെ കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. അന്നു തന്നെ രാത്രി കമലിന്റെ പേരിലുള്ള സ്ഥലത്ത് അഞ്ചടി ആഴത്തിലുള്ള കുഴിയെടുത്ത് കമലും ഗണേശും ചേര്‍ന്ന് രവിയുടെ മൃതദേഹം കുഴിച്ച് മൂടുകയും ചെയ്തു.

മകനെ കാണാതായതോടെ ലോക്കല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്ന് 2011 ഒക്ടോബറില്‍ രവിയുടെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കമലും ശകുന്തളയും കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ പിടിക്കപ്പെടുമെന്ന് ഭയന്ന കമല്‍ ഗണേശിന്റെ സഹായത്തോടെ മൃതദേഹം കുഴിച്ചെടുത്ത് പോളിത്തീന്‍ കവറിലാക്കി ആല്‍വാറിനും ഹരിയാനയിലെ റെവാരിക്കും ഇടയിലുള്ള 70 കിലോമീറ്റര്‍ ദൂരത്തില്‍ പലയിടത്തായി വലിച്ചെറിഞ്ഞു. ഇത് മൂന്നും മൂന്ന് പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുമായിരുന്നു.

അന്വേഷണം പുരോഗമിക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ മാറിമാറി വന്നെങ്കിലും ശകുന്തളയും കമലും സംശയത്തിന്റെ നിഴലില്‍ തന്നെ ആയിരുന്നു. ഇതിനിടെ 2012 ല്‍ നടത്തിയ പോളിഗ്രാഫ് ടെസ്റ്റിലും പ്രതികള്‍ രക്ഷപ്പെട്ടു. ഇതോടെ നാര്‍കോ അനാലിസിന് വിധേയമാക്കി. ഇതിന് ശേഷം കമലിനെ അറസ്റ്റു ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഇയാള്‍ ഒളിവില്‍ പോയി. ഇതോടെ കമലിനെ കണ്ടെത്തുന്നവര്‍ക്ക് പോലീസ് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം കഴിഞ്ഞ സെപ്റ്റംബര്‍ 27 ന് കമല്‍ അറസ്റ്റിലായി. ഗണേശിനെ ബിഹാറില്‍ നിന്നും പിടികൂടി.

ചോദ്യം ചെയ്യലില്‍ മൃതദേഹം കുഴിച്ചിട്ട സ്ഥലം പോലീസിനോട് പറഞ്ഞുവെങ്കിലും കൃത്യമായ സ്ഥലം പ്രതികള്‍ മറന്നു പോയിരുന്നു. ഇതോടെ ഒരു പ്രദേശം മുഴുവന്‍ പോലീസ് കുഴിച്ചു നോക്കി. ബിഹേവിയറല്‍ ടെസ്റ്റ് റിസള്‍ട്ടുകള്‍ കോടതിയില്‍ തെളിവാകില്ല എന്നതിനാല്‍ മൃതദേഹത്തില്‍ നിന്നും ലഭിച്ച എല്ലുകളുടെ ഡിഎന്‍എ ടെസ്റ്റിന് മാത്രമാണ് കൊലപാതകം തെളിയിക്കാനാകുക. 25 ഓളം എല്ലുകള്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ കുഴിച്ചിട്ടനിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു.

മാത്രമല്ല, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒളിവില്‍ പോയ മുഖ്യപ്രതിയും കൊല്ലപ്പെട്ട രവിയുടെ ഭാര്യയുമായ ശകുന്തളയെ ഇനിയും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രവി മരിച്ച് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ താനും ശകുന്തളയും വിവാഹിതരായെന്നും രണ്ട് വയസുള്ള മകളുണ്ടെന്നും ശകുന്തള ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും കമല്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Delhi Man Killed By Wife, Her Lover: Police Crack 9-Year-Old Murder Case, New Delhi, News, Murder, Crime, Criminal Case, Police, Arrested, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?