കലിയടങ്ങാതെ ഹാഗിബിസ്; മരണസംഖ്യ 74 ആയി;ദുരന്തത്തില്‍ വിറങ്ങലിച്ച് ജപ്പാന്‍
ടോക്കിയോ: (www.kvartha.com 16.10.2019) ജപ്പാനില്‍ ആഞ്ഞടിച്ച ഹാഗിബിസ് കൊടുങ്കാറ്റില്‍ മരണസംഖ്യ 74 ആയി. 15 പേരെ കാണാതായി. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 1,38,000 വീടുകളിലേക്കുള്ള ജലവിതരണവും 24,000 വീടുകളിലേക്കുള്ള വൈദ്യുതി ബന്ധവും തകരാറിലായി.
ശാന്തസമുദ്രത്തില്‍ രൂപംകൊണ്ട 'ഹാഗിബിസ്' കഴിഞ്ഞ ശനിയാഴ്ച്ചയോടെയാണ് കരതൊട്ടത്. ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ നിലംപതിച്ചു. നിരവധിയിടങ്ങളില്‍ വൈദ്യുതിവിതരണവും റോഡ് ഗതാഗതവും വാര്‍ത്താവിനിമയസൗകര്യങ്ങളും തടസ്സപ്പെട്ടു. ശക്തമായ ചുഴലിക്കാറ്റില്‍ പുഴകള്‍ കരകവിഞ്ഞതോടെ വലിയ പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു.
1958ല്‍ 1200 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റിന് തുല്യമാണിതെന്ന് നേരത്തെ ദുരന്തനിവാരണ ഏജന്‍സി പ്രതികരിച്ചിരുന്നു. ജപ്പാനില്‍ നടത്താനിരുന്ന റഗ്ബി വേള്‍ഡ് കപ്പ് മത്സരങ്ങള്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് മാറ്റിവെച്ചു. പ്രധാനപ്പെട്ട രണ്ട് വിമാനക്കമ്പനികളും ബുള്ളറ്റ് ട്രെയിനുകളും സര്‍വ്വീസുകള്‍ റദ്ദുചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Japan, Tokyo, News, Storm, Death Toll, Missing, Injury, Typhoon Hagibis death toll rises to 74 in Japan

Powered by Info News For You

Comments
Post a Comment