700 ഗോള്‍ തികച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ; ഇതിഹാസതാരത്തിന്റെ ചരിത്രനേട്ടത്തില്‍ പോര്‍ച്ചുഗലിന് ഞെട്ടിക്കുന്ന തോല്‍വി

ലിസ്ബണ്‍: (www.kvartha.com 16.10.2019) സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കരിയറില്‍ 700 ഗോള്‍ തികച്ചു. 973 കളികളില്‍ നിന്നാണ് ഈ മുപ്പത്തിനാലുകാരന്‍ 700 ഗോള്‍ തികച്ചത്. യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഉക്രൈയിനെതിരായ മത്സരത്തിലായിരുന്നു റൊണാള്‍ഡോയുടെ ചരിത്രഗോള്‍ പിറന്നത്. മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഉക്രൈയിന്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ചത്.

ഗോള്‍ നേട്ടത്തില്‍ അഞ്ചുപേര്‍ മാത്രമാണ് റൊണാള്‍ഡോയ്ക്ക് മുന്നില്‍. യെര്‍ദ് മുള്ളര്‍, ഫെറെങ്ക് പുസ്‌കാസ് ,റൊമാരിയോ, ജോസെഫ് ബികാന്‍ പിന്നെ പെലെ. നിലവില്‍ കളിക്കുന്നവരില്‍ അര്‍ജന്റീനയുടെ ബാഴ്‌സലോണ താരം ലയണല്‍ മെസിയാണ് റൊണാള്‍ഡോയുടെ അരികിലുള്ളത്. 672 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം. റൊണാള്‍ഡോ മെസ്സിയേക്കാള്‍ 100ലേറെ മത്സരങ്ങള്‍ അധികം കളിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, Football Player, Cristiano Ronaldo, Europe, Portugal, Cristiano Ronaldo scores 700th career goal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?