വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍; യുവതിക്ക് നഷ്ടമായത് 7ലക്ഷം
ചാരുംമൂട്: (www.kvartha.com 05.10.2019) വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. എടത്വ പച്ച കിഴക്ക് മുറിയില്‍ പാറേച്ചിറ വീട്ടില്‍ സുമേഷ് (25)ആണ് അറസ്റ്റിലായത്. ഇടുക്കി അറക്കുളം, നാടുകാണി പുളിക്കല്‍ വീട്ടില്‍ നിന്ന് കുറത്തികാട് പോലീസ് ആണ് സുമേഷിനെ അറസ്റ്റു ചെയ്തത്. വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും 7,70,000 രൂപ കവര്‍ന്നുവെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
കുറത്തികാട് സ്വദേശിയായ യുവതിയുടെ വിവാഹ പരസ്യം കണ്ടാണ് വിദേശത്ത് ജോലി ചെയ്യുന്ന സഹോദരന്‍ വിഷ്ണുവിന് വേണ്ടി വിവാഹം ആലോചിക്കുന്നുവെന്ന വ്യാജേന സുമേഷ് യുവതിയുടെ വീടുമായി ബന്ധപ്പെടുന്നത്. താന്‍ ചെങ്ങന്നൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ ജോലി ചെയ്യുകയാണെന്നും ഇയാള്‍ പറഞ്ഞു.
തുടര്‍ന്ന് വിഷ്ണു ആണെന്ന് പറഞ്ഞ് യുവതിയുമായി നിരന്തരം ബന്ധപ്പെടുകയും ഫോണ്‍ വഴി മെസ്സേജുകള്‍ അയച്ച് അടുപ്പം കൂട്ടി വിവാഹം ഉറപ്പിക്കുകയും ചെയ്തു. പിന്നീട് വിഷ്ണു മലേറിയ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, ബാങ്ക് അക്കൗണ്ട് ബ്ലോക്കായതിനാല്‍ പണം പിന്‍വലിക്കാന്‍ കഴിയാത്തതിനാല്‍ വിഷ്ണുവിന്റെ അളിയന്റെ അക്കൗണ്ടാണെന്ന് പറഞ്ഞ് സുമേഷിന്റെ അക്കൗണ്ടിലേക്ക് പല തവണകളിലായി അഞ്ചുലക്ഷം രൂപ യുവതിയെക്കൊണ്ട് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയും ചെയ്താണ് ഇയാള്‍ ആദ്യം തട്ടിപ്പ് നടത്തിയത്.
തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി പലതവണകളിലായി 2,70,000 രൂപയും തട്ടിയെടുത്തുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുമ്പോള്‍ വിഷ്ണു മരിച്ചെന്ന് കാട്ടി യുവതിയുടെയും മാതാപിതാക്കളുടെയും ഫോണിലേക്ക് വിഷ്ണുവിന്റെ എന്ന പേരില്‍ വ്യാജമായി ഫോട്ടോ ഉണ്ടാക്കി അയച്ചുകൊടുക്കുകയും ചെയ്തു.
പിന്നീട് വിഷ്ണുവിന്റെ മൃതശരീരവുമായി വന്ന ആംബുലന്‍സ് മറിഞ്ഞെന്നും അപകടത്തില്‍ സുമേഷ് മരിച്ചെന്നും കാട്ടി സഹോദരിയെന്ന പേരില്‍ യുവതിയുടെ പേരില്‍ സന്ദേശങ്ങളും അയച്ചു. തുടര്‍ന്ന് സഹോദരങ്ങള്‍ അപകടത്തില്‍പെട്ട് മരിച്ചെന്ന വ്യാജ വാര്‍ത്ത ഉണ്ടാക്കി പത്രങ്ങളില്‍ വന്നതാണെന്ന് പറഞ്ഞ് യുവതിക്ക് അയച്ചുകൊടുത്ത് വിശ്വസിപ്പിക്കുകയും ചെയ്തു.
ആദരാഞ്ജലികള്‍ എന്ന പേരില്‍ പോസ്റ്റര്‍ ഉണ്ടാക്കിയാണ് സന്ദേശങ്ങള്‍ അയച്ചത്. കൂടാതെ യുവതിയെയും കുടുംബത്തെയും അപകീര്‍ത്തിപെടുത്തുന്ന രീതിയിലുള്ള നോട്ടീസുകള്‍ രാത്രി കാലങ്ങളില്‍ ഇയാള്‍ നാട്ടില്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു.
മൊബൈല്‍ ഫോണ്‍ വഴി യുവതി അയച്ചുകൊടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല പിന്നീട് വീണ്ടും പണം തട്ടാനുള്ള ശ്രമം ഉണ്ടായതോടെ യുവതിയുടെ മാതാപിതാക്കള്‍ കുറത്തികാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ജില്ലാ പോലീസ് സൂപ്രണ്ട്, ചെങ്ങന്നൂര്‍ ഡിവൈഎസ്പി എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് സുമേഷിനെ അറസ്റ്റു ചെയ്തത്.
പ്രതി തട്ടിപ്പിനായി ഉപയോഗിച്ച മൂന്ന് മൊബൈല്‍ ഫോണുകളും, ലാപ്‌ടോപ്പ്, പ്രിന്റര്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായും, സംഭവത്തില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും കുറത്തികാട് എസ് ഐ വിപിന്‍ പറഞ്ഞു. എ എസ് ഐ നിയാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സിജു, വിനോദ്, പുഷ്പന്‍, ഹരി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man Arrested For Cheating, Cheating, Case, Police, Arrested, Woman, Message, Local-News, Kerala.

Powered by Info News For You

Comments
Post a Comment