ഭര്‍തൃവീട്ടില്‍ നിന്നും ഒഴിപ്പിക്കാന്‍ പോലീസ് എത്തി; 6വയസുകാരനായ മകനും പ്രായമായ മാതാപിതാക്കള്‍ക്കുമൊപ്പം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ യുവതിയുടെ ശ്രമം; കൂട്ടിന് നാട്ടുകാരും
തിരുവനന്തപുരം: (www.kvartha.com 19.10.2019) ഭര്‍തൃവീട്ടില്‍ നിന്നും ഒഴിപ്പിക്കാന്‍ പോലീസ് എത്തി. ഇതോടെ പോകാന്‍ മറ്റൊരിടമില്ലാതിരുന്ന യുവതി കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി. ആറു വയസുകാരനായ മകനും പ്രായമായ മാതാപിതാക്കളുമാണ് യുവതിക്കൊപ്പം വീട്ടില്‍ താമസിച്ചിരുന്നത്.
തിരുവനന്തപുരം അയിരൂപ്പാറയില്‍ ശനിയാഴ്ച രാവിലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അയിരൂപ്പാറ സ്വദേശിനിയായ ഷംനയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. കോടതി നിര്‍ദേശിച്ച നഷ്ട പരിഹാരം നല്‍കാതെ ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കി വിടാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടകുന്നതെന്നാണ് യുവതിയുടെ പരാതി. ഇവരുടെ ഭര്‍ത്താവ് ഷാഫിക്ക് അനുകൂലമായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഒഴിപ്പിക്കാന്‍ പോലീസ് എത്തിയതോടെയാണ് ഷംന ആത്മഹത്യ ഭീഷണി മുഴക്കിയത്.
ഷംന, ആറ് വയസായ മകന്‍ ഇവരുടെ രോഗികളായ മാതാപിതാക്കള്‍ എന്നിവരാണ് അയിരുപ്പാറയിലെ മരുതും മൂട്ടിലുള്ള വീട്ടില്‍ താമസിക്കുന്നത്. ഷാഫിയുടെ പേരിലായിരുന്നു ആദ്യം ഈ വീട്. ഒന്നര വര്‍ഷം മുമ്പ് ഷാഫി മറ്റൊരു വിവാഹം കഴിച്ചു. എന്നാല്‍ ഷംനയുമായി ബന്ധം നിലനില്‍ക്കെയാണ് ഈ വിവാഹം.
പിന്നീട് ഷാഫി തന്റെ അമ്മയുടെ പേരിലേക്ക് ഈ വീടും വസ്തുവും മാറ്റി. ഇതിന് പിന്നാലെ അനധികൃതമായാണ് താമസിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നിന്നും ഷംനയെ ഒഴിപ്പിക്കുന്നതിന് വേണ്ടിയുള്ള അനുകൂലമായ വിധിയും നേടി.
ഇതോടെ താനുമായുള്ള ബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹം കഴിച്ചെന്ന് ചൂണ്ടിക്കാട്ടി ഷംന കുടുംബ കോടതിയില്‍ പരാതി നല്‍കി. പരാതി പരിഗണിച്ച കോടതി തനിക്ക് 14 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും എന്നാല്‍ ഈ തുക നല്‍കാന്‍ ഷാഫിയും കുടുംബവും തയ്യാറായിട്ടില്ലെന്നും ഷംന പരാതിപ്പെടുന്നു. നേരത്തെ പോത്തന്‍കോട് പോലീസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ പത്ത് ലക്ഷം രൂപ നല്‍കാമെന്ന് ഷാഫി സമ്മതിച്ചിരുന്നുവെന്നും എന്നാല്‍ ഇതുവരെയും തനിക്ക് ഒരു നഷ്ട പരിഹാരവും കിട്ടിയിട്ടില്ലെന്നും ഷംന ചൂണ്ടിക്കാട്ടുന്നു.
നേരത്തെയും ഷംനയെ വീട്ടില്‍ നിന്നും ഒഴിപ്പിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് നാട്ടുകാര്‍ ഇടപെട്ട് ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് വീണ്ടും പോത്തന്‍കോട് പോലീസ് സ്ഥലത്തെത്തി ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിയത്. ഇതോടെയാണ് ഷംനയും കുടുംബാംഗങ്ങളും വീടിനകത്ത് കയറി മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. പ്രദേശത്ത് ഫയര്‍ഫോഴ്‌സും കൗണ്‍സിലര്‍ അടക്കമുള്ള അധികാരികളും എത്തിയിട്ടുണ്ട്.
ഷംനയെ യാതൊരു കാരണവശാലും വീട്ടില്‍ നിന്നും ഒഴിപ്പിക്കാന്‍ സമ്മതിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോടതി ഉത്തരവ് പ്രകാരം തന്നെ വീട്ടില്‍ നിന്നും ഒഴിപ്പിക്കുന്നത് സംബന്ധിച്ച് നോട്ടീസോ മറ്റുള്ള കാര്യങ്ങളോ നല്‍കിയിട്ടില്ലെന്നും ഷംന വാദിക്കുന്നു. കുടുംബകോടതി അനുവദിച്ച പതിനാല് ലക്ഷം രൂപ നല്‍കാതെ തന്നെ എങ്ങനെയാണ് വീട്ടില്‍ നിന്നും ഒഴിപ്പിക്കാന്‍ സാധിക്കുന്നതെന്നും ഷംന ചോദിക്കുന്നു.
അതേസമയം, ഷംനയെ വീട്ടില്‍ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് പോലീസ് പിന്മാറിയെന്നാണ് വിവരം.
Keywords: Woman attempt suicide with her son in Thiruvananthapuram,Thiruvananthapuram, News, Local-News, Suicide Attempt, Natives, Police, Kerala.

Powered by Info News For You

Comments
Post a Comment