സൗദിയില്‍ ലൈസന്‍സില്ലാതെ ഓണ്‍ലൈനായി സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തിയാല്‍ പിഴ രണ്ടു ലക്ഷം റിയാല്‍; ജ്വല്ലറികള്‍ക്ക് തൊണ്ണൂറായിരം റിയാല്‍ പിഴ, നടത്തിപ്പുകാര്‍ക്ക് 6 മാസം വരെ തടവ്

റിയാദ്: (www.kvartha.com 15.10.2019) സൗദിയില്‍ ലൈസന്‍സില്ലാതെ ഓണ്‍ലൈനായി സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തിയാല്‍ പിഴ രണ്ടു ലക്ഷം റിയാല്‍. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ജ്വല്ലറികള്‍ക്ക് തൊണ്ണൂറായിരം റിയാല്‍ പിഴ ഈടാക്കുമെന്നും നടത്തിപ്പുകാര്‍ക്ക് ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്നും വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു.

സ്വര്‍ണ്ണാഭരണങ്ങള്‍ വിപണനം നടത്തുന്നതിനായി ലൈസന്‍സുള്ള ജ്വല്ലറികളെ അനുവദിക്കും. എന്നാല്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തുന്ന ആഭരണങ്ങള്‍ തൂക്കം പരിശോധിച്ചു ഉറപ്പു വരുത്തുന്നതിനായി ജ്വല്ലറിയില്‍ വെച്ച് തന്നെ ഉപഭോക്താവിന് കൈമാറണം എന്ന വ്യവസ്ഥയുണ്ട്. ഓണ്‍ലൈനായി സ്വര്‍ണ്ണാഭരണങ്ങളും അമൂല്യ ലോഹങ്ങളും രത്‌നക്കല്ലുകളും വില്‍പ്പന നടത്തുന്നവര്‍ക്ക് രണ്ടു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു.

Riyadh, News, Gulf, World, Fine, Online, Fine for unlawful sale of gold in Saudi Arabia

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Fine, Online, Fine for unlawful sale of gold in Saudi Arabia


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?