60കാരനെ ജനറല്‍ ആശുപത്രിക്ക് സമീപം കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട് (www.evisionnews.co): അറുപതുകാരനെ കടവരാന്തയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക ചിത്രദുര്‍ഗ ഭാവനാഴി സ്വദേശി മുഹമ്മദ് അഷ്റഫിനെ (60)യാണ് കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപത്തെ കടവരാന്തയില്‍ ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് എ.എസ്.ഐ അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Powered by Info News For You

Comments
Post a Comment