മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ; വയറ്റില്‍ നിന്നും നീക്കം ചെയ്തത് 52 കിലോ പ്ലാസ്റ്റിക്കും സൂചികളും

ചെന്നൈ: (www.kvartha.com 21.10.2019) മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ പശുവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് 52 കിലോ പ്ലാസ്റ്റിക്. തമിഴ്‌നാട്ടിലെ വേപ്പേരിയിലാണ് സംഭവം. അഞ്ചര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയായിരുന്നു തമിഴ്‌നാട് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ നടത്തിയത്. പശുവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്ത പ്ലാസ്റ്റിക്കിനൊപ്പം സൂചികളും കണ്ടെത്തിട്ടുണ്ട്. മുനിരത്‌നം ആറുമാസം മുമ്പായിരുന്നു ഒരു പശുവിനെ വാങ്ങിയത്.

20 ദിവസം മുമ്പ് പ്രസവിക്കുകയും ചെയ്തു. എന്നാല്‍ മൂന്നു ലിറ്റര്‍ പാല്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്. മൂത്രമൊഴിക്കുന്നതിനും വിസര്‍ജിക്കുന്നതിനും പശു കഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് മുനിരത്‌നം ഡോക്ടര്‍മാരുടെ സഹായം തേടിയത്. പശു പോലുള്ള ജീവികളുടെ ശരീരത്തില്‍ പ്ലാസ്റ്റിക് എത്തിയാല്‍ അത് പുറമെ തിരിച്ചറിയാനാകില്ല. അത് ജീവനു തന്നെ ഭീഷണിയായി മാറിയേക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

Chennai, News, National, Animals, Doctor, Surgery, Plastic, Tamil Nadu veterinary university surgeons remove 52 kg of plastic from cow in Chennai

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai, News, National, Animals, Doctor, Surgery, Plastic, Tamil Nadu veterinary university surgeons remove 52 kg of plastic from cow in Chennai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?