കുവൈത്തില്‍ വിദേശികളുടെ താമസാനുമതി പരമാവധി 5 വര്‍ഷമാക്കണം; നിര്‍ദേശങ്ങളുമായി എംപി

കുവൈത്ത് സിറ്റി: (www.kvartha.com 09.10.2019) കുവൈത്തില്‍ വിദേശികളുടെ താമസാനുമതി പരമാവധി അഞ്ച് വര്‍ഷമാക്കണമെന്ന നിര്‍ദേശവുമായി എംപി സഫ അല്‍ ഹാഷിം. രാജ്യത്തെ വിദേശികളുടെ എണ്ണം അപകടകരമാം വിധം വര്‍ധിച്ചതായി ചൂണ്ടിക്കാട്ടിയാണ് ഇവര്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചത്.

സ്‌പോണ്‍സറുടെ കൂടെയല്ലാതെ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികളെയും നാടുകടത്തണമെന്നും നിര്‍മാണമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 40 വയസ്സ് പൂര്‍ത്തിയായവരെയും രോഗമോ വൈകല്യമോ ഉള്ളവരെയും പിരിച്ചുവിട്ടു സ്വന്തം നാടുകളിലേക്ക് അയക്കണമെന്നും പാര്‍ലമെന്റില്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ അവര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ യോഗ്യതയും നിലവില് ജോലി ചെയ്യുന്ന തസ്തികയും തമ്മില്‍ ബന്ധമുണ്ടായിരിക്കണമെന്നും അല്ലാത്ത പക്ഷം നാടുകടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 Kuwait, News, Gulf, World, MPs, Job, Traffic Law, Proposal By MP Safa Al Hashim To Deport Expats

മൂന്നുതവണ ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്ന വിദേശികളെ നാടുകടത്തണമെന്നും സഫ അല്‍ ഹാഷിം എംപിയുടെ നിര്‍ദേശത്തിലുണ്ട്. നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ചു വീണ്ടും രാജ്യത്തേക്ക് വരുന്നത് തടയുകയും വേണമെന്ന് കരട് നിയമത്തില്‍ അവര്‍ ആവശ്യപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kuwait, News, Gulf, World, MPs, Job, Traffic Law, Proposal By MP Safa Al Hashim To Deport Expats 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?