ദുബൈയില്‍ സാങ്കേതിക കാരണങ്ങളാല്‍ മെട്രോ സര്‍വീസ് ഭാഗികമായി മുടങ്ങിയത് 4 മണിക്കൂറിലേറെ; പെരുവഴിയിലായത് നൂറുകണക്കിനു യാത്രക്കാര്‍

ദുബൈ: (www.kvartha.com 10.10.2019) ദുബൈയില്‍ റെഡ് ലൈനില്‍ സാങ്കേതിക കാരണങ്ങളാല്‍ മെട്രോ സര്‍വീസ് 4 മണിക്കൂറിലേറെ ഭാഗികമായി മുടങ്ങി. സംഭവത്തെ തുടര്‍ന്ന് നൂറുകണക്കിന് യാത്രക്കാരണ് പെരുവഴിയിലായത്. നൂര്‍ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്(എഫ്എബി), ഷറഫ് ഡിജി, മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ദുബായ് ഇന്റര്‍നെറ്റ് സിറ്റി സ്റ്റേഷനുകള്‍ക്കിടയിലാണു മെട്രോ സര്‍വീസ് മുടങ്ങിയത്.

ഷറഫ് ഡിജി സ്റ്റേഷനില്‍ രാവിലെ 9 മണിയോടെയാണ് പ്രശ്‌നം തുടങ്ങിയത്. സാങ്കേതിക കാരണങ്ങളാലാണു സര്‍വീസ് മുടങ്ങിയതെന്ന് ആര്‍ടിഎ അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നൂര്‍ ബാങ്ക് സ്റ്റേഷനു മുന്‍പുള്ള ബിസിനസ് ബേ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ച് യാത്രക്കാരെ ഇറക്കിവിട്ടു. എന്നാല്‍ ബസും ടാക്‌സിയും സമയത്തു കിട്ടാതെ നൂറുകണക്കിനു യാത്രക്കാര്‍ പെരുവഴിയിലായി. ഉച്ചയ്ക്ക് ഒന്നരയ്ക്കു ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചു.

 Dubai, News, Gulf, World, Metro, Dubai Metro, Passengers, Dubai Metro back on track as services resume after disruption

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai, News, Gulf, World, Metro, Dubai Metro, Passengers, Dubai Metro back on track as services resume after disruption


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?