തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ; ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 4 മണ്ഡലങ്ങളിലും മഴപോളിങ്ങിനെ ബാധിച്ചു; ബൂത്തുകളില്‍ വൈദ്യുതി മുടങ്ങി; പോളിങ്ങ് ബൂത്തുകളില്‍ പോകാന്‍ മടിച്ച് വോട്ടര്‍മാര്‍; മറ്റു വഴിയില്ലെങ്കില്‍ റീപോളിംഗ് പരിഗണിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കൊച്ചി: (www.kvvarrtha.com 21.10.2019) തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്,കോന്നി,അരൂര്‍,എറണാകുളം നിയമസഭ മണ്ഡലങ്ങളിലും മഴ കനത്തത് പോളിങ്ങിനെയും ബാധിച്ചു.
അരൂരിലെയും കോന്നിയിലെയും പല ബൂത്തുകളിലും വൈദ്യുതി ബന്ധം തകരാറിലായി. കോന്നിയില്‍ 25 ബൂത്തുകളില്‍ വൈദ്യുതി മുടങ്ങി. മഴ തുടരുന്നതിനാല്‍ പോളിങ് ബൂത്തുകളിലേക്ക് പോകാന്‍ വോട്ടര്‍മാരും മടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബൂത്തുകള്‍ മാറ്റി വോട്ടെടുപ്പ് തുടരുകയാണ്.
അതിനിടെ വോട്ടെടുപ്പ് മാറ്റിവെയ്ക്കേണ്ട സാഹചര്യം നിലവില്ലെന്നും ബന്ധപ്പെട്ടവരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വേറൊരു വഴിയുമില്ലെങ്കില്‍ റീപോളിങ് പരിഗണിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപകമായ നാശനഷ്ടമുണ്ടായി. മണ്‍റോ തുരത്തിലെ രണ്ടുവീടുകള്‍ തകര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
കൊച്ചി എം ജി റോഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്‍,നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. കലൂര്‍ സബ് സ്റ്റേഷനില്‍ വെള്ളം കയറി വൈദ്യുതി വിതരണം തടസപ്പെട്ടു. എറണാകുളം സൗത്തിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ പല ട്രെയിനുകളും വിവിധ സ്റ്റേഷനിലുകളായി പിടിച്ചിട്ടിരിക്കുകയാണ്. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ റദ്ദാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Heavy rain continues in Trivandrum to Eranakulam districts; By-election polling slowdown, Kochi, News, Politics, By-election, Ernakulam, Thiruvananthapuram, Voters, Rain, Kerala.

Powered by Info News For You

Comments
Post a Comment