നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് പാഞ്ഞുകയറി; കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറും സ്‌കൂട്ടറും തകര്‍ത്തു, ഡ്രൈവറും കണ്ടക്ടറും ഉള്‍പെടെ 4 പേര്‍ക്ക് പരിക്ക്, ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

ബദിയടുക്ക: (https://ift.tt/2oyp6MX) നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് പാഞ്ഞുകയറി. പെര്‍ള വാണിനഗറില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന മെഹബൂബ് ബസാണ് പെര്‍ള ചെക്ക്‌പോസ്റ്റിന് സമീപം കന്നഡിക്കാനയില്‍ ഹനീഫയുടെ വീട്ടിലേക്ക് പാഞ്ഞുകയറിയത്. ബസ് ഡ്രൈവര്‍ കാഞ്ഞങ്ങാട് സ്വദേശി വിപിന്‍ (25), ബസ് കണ്ടക്ടര്‍ അടുക്കത്ത്ബയലിലെ ഉദയന്‍ (55) എന്നിവര്‍ക്കും ബസിലുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കുമാണ് പരിക്കേറ്റത്.



വിദ്യാര്‍ത്ഥിനികളെ ബദിയടുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. ഡ്രൈവറെയും കണ്ടക്ടറെയും കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ 9.45 മണിയോടെയാണ് അപകടമുണ്ടായത്. വീടിന്റെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറും സ്‌കൂട്ടറുമാണ് ബസ് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് തകര്‍ന്നത്. വിവരമറിഞ്ഞ് ബദിയടുക്ക പോലീസും സ്ഥലത്തെത്തിയിരുന്നു.








(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Badiyadukka, Accident, Bus-accident, Top-Headlines, Perla, Bus accident in Perla
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?