43 വര്‍ഷത്തെ സേവനം; ഔദ്യോഗിക ജീവിതത്തില്‍ ഒരു ദിവസം പോലും ലീവെടുക്കാതെ പോലീസ് ഉദ്യോഗസ്ഥന്‍

ദുബൈ: (https://ift.tt/2nHHdzp) വിരമിക്കവെ ജോലിയോട് ആത്മാര്‍ത്ഥയുള്ളൊരു ജീവനക്കാരന്‍ എന്ന വിശേഷണത്തിന് പാത്രമായിരിക്കുകയാണ് റാസല്‍ ഖൈമ പോലീസിലെ ഒരു ഉദ്യോഗസ്ഥന്‍. ഒരു ദിവസം പോലും ലീവെടുക്കാതെ 43 വര്‍ഷത്തെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഇദ്ദേഹം.

റാക് പോലീസിലെ ട്രാഫിക്-പട്രോള്‍ വിഭാഗത്തില്‍ ജനറല്‍ കമാന്‍ഡറായിരുന്ന അബ്ദുറഹിമാന്‍ ഒബൈദ് അല്‍ തനൂജിയാണ് ലീവ് എടുക്കാതെ സേവനം പൂര്‍ത്തിയാക്കിയത്.

റാക് മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍ നുവൈമി പറയുന്നത് തനൂജി പ്രഫഷണലിസത്തിലും അച്ചടക്കത്തിലും ഒരു റോള്‍ മോഡലാണെന്നാണ്.

News, Gulf, Dubai, Police, Retirement, Job, Roll Model, 43 Years of Service; A Police Officer No Taked Leave a Day in His Career

വകുപ്പിന്റെ സേവനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ തനൂജിയുടെ പ്രതിബദ്ധതയും അര്‍പ്പണബോധവും സഹായിച്ചിട്ടുണ്ടെന്ന് റാക് മേജര്‍ ജനറല്‍ പറഞ്ഞു. ഞാനെന്റെ ജോലി മാത്രമാണ് ചെയ്തിരുന്നതെന്ന് തനൂജി പ്രതികരിച്ചു. റാക് പോലീസ് തനൂജിക്ക് യാത്രയയപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Gulf, Dubai, Police, Retirement, Job, Roll Model, 43 Years of Service; A Police Officer No Taked Leave a Day in His Career


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?