മരിച്ച നവജാത ശിശുവിനെ അടക്കം ചെയ്യാന്‍ കുഴി എടുത്തപ്പോള്‍ 3 അടി താഴ്ചയില്‍ കണ്ടത് അപ്രതീക്ഷിത സമ്മാനം; വിശ്വസിക്കാനാകാതെ മാതാപിതാക്കളും ബന്ധുക്കളും

ബറേലി (യുപി): (www.kvartha.com 14.10.2019) മരിച്ച നവജാത ശിശുവിനെ അടക്കം ചെയ്യാന്‍ കുഴി എടുത്തപ്പോള്‍ മൂന്നടി താഴ്ചയില്‍ കണ്ടത് അപ്രതീക്ഷിത സമ്മാനം. ആ സമ്മാനം കണ്ട് വിശ്വസിക്കാനാകാതെ മാതാപിതാക്കളും ബന്ധുക്കളും. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കഴിഞ്ഞദിവസമാണ് സംഭവം.

നവജാത ശിശുവിനെ അടക്കം ചെയ്യാന്‍ കുഴി എടുത്തപ്പോള്‍ മൂന്നടി താഴ്ചയില്‍ ഒരു മണ്‍കുടം കണ്ടെത്തി. എന്താണെന്നറിയാനുള്ള ആകാംക്ഷയില്‍ കുടം തുറന്നുനോക്കിയപ്പോള്‍ മാതാപിതാക്കളുടേയും ബന്ധുക്കളുടേയും കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. കാരണം ആ കാഴ്ച അവര്‍ക്ക് വിശ്വസിക്കാനാകാത്തതായിരുന്നു. കുടത്തില്‍ ജീവനോടെ ഒരു കുഞ്ഞ്. സ്വന്തം കുഞ്ഞ് മരിച്ച ദുഃഖത്തിലായിരുന്ന ഹിതേഷ്‌കുമാര്‍ സിരോഹിക്ക് വിധി കാത്തുവച്ച അപ്രതീക്ഷിത സമ്മാനമായിരുന്നു അത്.

Man Digs Pit To Bury Daughter, Finds Baby Buried Alive In Earthen Pot, Baby, News, Local-News, hospital, Treatment, Protection, Dead Body, National

സിരോഹിയുടെ ഭാര്യയും ബറേലിയിലെ സബ് ഇന്‍സ്‌പെക്ടറുമായ വൈശാലിയെ പ്രസവ വേദനയെത്തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പൂര്‍ണ വളര്‍ച്ച എത്താതെ ഏഴു മാസം മാത്രം പ്രായമായ കുട്ടിക്ക് പിറ്റേന്ന് തന്നെ ജന്മം നല്‍കിയെങ്കിലും മിനിറ്റുകള്‍ക്കകം മരണം സംഭവിച്ചു. സന്ധ്യയോടെ മൃതദേഹം മറവു ചെയ്യാന്‍ കുഴിയെടുക്കുന്നതിനിടെയാണ് കുഴിയ്ക്കുള്ളില്‍ മണ്‍കുടം കണ്ടത്.

കുടം പുറത്തെടുത്ത് പരിശോധിച്ച സിരോഹിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല, അതിനുള്ളില്‍ ജീവനുള്ള ഒരു പെണ്‍കുഞ്ഞ്. ശ്വാസത്തിനായി പിടഞ്ഞു കൊണ്ടിരുന്ന കുഞ്ഞിനെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് അപകടനില തരണം ചെയ്തു ജീവിതത്തിലേക്ക് മടങ്ങിവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

എന്നാല്‍ കുട്ടിയെ ജീവനോടെ മറവു ചെയ്ത മാതാപിതാക്കളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ലെന്നു എസ് പി അഭിനന്ദന്‍ സിങ് പറഞ്ഞു. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു. കുഞ്ഞിന്റെ ചികിത്സ എംഎല്‍എ രാജേഷ് മിശ്ര ഏറ്റെടുത്തു. തുടര്‍ന്ന് കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man Digs Pit To Bury Daughter, Finds Baby Buried Alive In Earthen Pot, Baby, News, Local-News, Hospital, Treatment, Protection, Dead Body, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?