സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് തീ പിടിച്ച് 35 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
ജിദ്ദ: (www.kvartha.com 17.10.2019) സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍ പെട്ട് തീ പിടിച്ചതിനെ തുടര്‍ന്ന് 35 പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മദീനയില്‍ നിന്ന് 170 കിലോ മീറ്റര്‍ അകലെ ഹിജ്‌റ റോഡില്‍ ബുധനാഴ്ചയാണ് അപകടം നടന്നത്. ബസും മണ്ണുമാന്തി വാഹനവും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
അപകടത്തെ തുടര്‍ന്നു ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. ബസിലുണ്ടായിരുന്നത് അറബ് ഏഷ്യന്‍ തീര്‍ത്ഥാടകരാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവ സ്ഥലത്തുവെച്ചുതന്നെ യാത്രക്കാരെല്ലാം മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ബസ് കത്തിയമരുന്നതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
അപകടത്തില്‍ പരിക്കേറ്റവരെ അല്‍ ഹംന ആശുപത്രിയേലക്ക് കൊണ്ടുപോയി. അപകടത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: More than 35 pilgrims killed in traffic accident in Saudi Arabia, News, Accidental Death, Injured, Hospital, Treatment, Obituary, Saudi Arabia, Gulf, World.
Keywords: More than 35 pilgrims killed in traffic accident in Saudi Arabia, News, Accidental Death, Injured, Hospital, Treatment, Obituary, Saudi Arabia, Gulf, World.
Powered by Info News For You

Comments
Post a Comment