സ്‌റ്റോക്കില്‍ 358 കിലോ അരിയുടെ കുറവ്; റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി

വെള്ളരിക്കുണ്ട്: (https://ift.tt/31ndDgf) സ്‌റ്റോക്കില്‍ 358 കിലോ അരിയുടെ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി. കാലിക്കടവില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍കടയിലാണ് വ്യാപക ക്രമക്കേട് നടന്നതായി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.

ആന്റക്‌സ് കളരിക്കലിന്റെ പേരിലുള്ളതാണ് കട. അതേസമയം തട്ടിപ്പ് നടത്തിയിട്ടില്ലെന്നും സത്യസന്ധമായി മാത്രമാണ് ഇവിടെ ഇടപാടുകള്‍ നടത്തുന്നതെന്നും ആന്റക്‌സ് പറഞ്ഞു. ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്യരുതെന്ന് കളക്ടറുടെ ഉത്തരവുണ്ടെന്നും വിതരണത്തിന് വന്ന അരിയില്‍ നാല് ക്വിന്റലോളം ഭക്ഷ്യയോഗ്യമല്ലാത്ത അരിയായതിനാല്‍ ഇത് മാറ്റിത്തരണമെന്ന് പലയാവര്‍ത്തി സപ്ലൈ ഓഫീസറോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും അതുകൊണ്ടാണ് മോശം അരി കടയുടെ മറ്റൊരുഭാഗത്തേക്ക് മാറ്റിവെച്ചതെന്നും ആന്റക്‌സ് പറയുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Ration Shop, Cheating, Irregularity; Ration shops license cancelled
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?