മദീനയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിനു തീ പിടിച്ചു: 35 മരണം



സൗദി (www.evisionnews.co): മദീനയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിനു തീ പിടിച്ചു മുപ്പത്തി അഞ്ചു പേര്‍ വെന്തു മരിച്ചു. റിയാദില്‍ നിന്നുള്ള ഉംറ ഗ്രൂപ്പിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. മരിച്ചവര്‍ വിവിധ രാജ്യക്കാരാണ്. ഇന്ത്യക്കാരുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

മദീനയില്‍ നിന്നും മക്കയിലേക്കുള്ള വഴിയില്‍ ഹിജ്റ റോഡില്‍ 170 കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു സംഭവം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറ്റൊരു മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിക്കുകയും പെട്ടെന്ന് തീ പിടിക്കുകയുമായിരുന്നു. ബസിലുണ്ടായിരുന്ന 39 പേരില്‍ 35 പേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. മരിച്ചവരിലധികവും ഇന്തോനേഷ്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഇവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

റിയാദില്‍ ബംഗ്ലാദേശികളുടെ നേതൃത്വത്തിലുള്ള ദാറുല്‍ മീഖാത്ത് ഉംറ ഗ്രൂപ്പിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. റിയാദില്‍ നിന്നും 4 ദിവസത്തെ ഉംറ തീര്‍ത്ഥാടനത്തിനും മദീന സന്ദര്‍ശനത്തിനുമായി പുറപ്പെട്ട സംഘമായിരുന്നു ഇവര്‍. മദീന സന്ദര്‍ശനം കഴിഞ്ഞു മക്കയിലേക്കുള്ള യാത്രാമധ്യേയാണ് ദാരുണ അപകടം. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?