സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ അടക്കം 35 പേര്‍ മരിച്ചു; 4 പേര്‍ക്ക് പരിക്ക്

റിയാദ്: (www.kvartha.com 17.10.2019) സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ അടക്കം 35 പേര്‍ മരിച്ചു. പരിക്കേറ്റ നാലു പേരെ അല്‍മനാമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി ഏഴുമണിയോടെ മദീനയ്ക്ക് സമീപത്തെ ഹിജ്‌റ റോഡിലാണ് അപകടം നടന്നത്. ഏതു രാജ്യക്കാരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല.

തീര്‍ത്ഥാടകരുമായി പോകുകയായിരുന്നു ബസും ഒരു ഹെവി ടിപ്പര്‍ വാഹനവും തമ്മില്‍ കൂട്ടിയിടിക്കുകയും ബസ്സിന് തീപിടിക്കുകയുമായിരുന്നു. ഏഷ്യന്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് തീര്‍ത്ഥാടകരെന്ന് മദീനാ പ്രവിശ്യയിലെ പോലീസ് മാധ്യമ വാക്താവ് അറിയിച്ചു. വിവിധ രാജ്യക്കാരായ ഉംറ തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടതെന്നും റിപോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Riyadh, News, Gulf, World, Accident, Accidental Death, Injured, hospital, Report, 35 Killed, 4 Critically Injured in Saudi accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, Accident, Accidental Death, Injured, hospital, Report, 35 Killed, 4 Critically Injured in Saudi accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?