രണ്ടുവര്‍ഷത്തിനിടെ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയറുകള്‍ മാറ്റാന്‍ വേണ്ടി മാത്രം ഖജനാവില്‍ നിന്നുമെടുത്തത് 3.4ലക്ഷം; എം എം മണിക്കെതിരെ വ്യാപക വിമര്‍ശനം; കളത്തിലിറങ്ങി ട്രോളന്‍മാര്‍

കൊച്ചി: (www.kvartha.com 30.10.2019) രണ്ടുവര്‍ഷത്തിനിടെ വൈദ്യുതി മന്ത്രി എം എം മണിയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയറുകള്‍ മാറ്റാന്‍ വേണ്ടി മാത്രം ഖജനാവില്‍ 3.4ലക്ഷം എടുത്തത് വിവാദമാകുന്നു. 10 തവണയായി 34 ടയറാണു മാറ്റിയത് . കൊച്ചി സ്വദേശി എസ് ധനരാജിന്റെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയില്‍ ടൂറിസം വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണ് ഇക്കാര്യം അറിയിച്ചത്. അതേസമയംം സംഭവത്തില്‍ മന്ത്രിക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നതിനൊപ്പം നിരവധി ട്രോളുകളും ഉയര്‍ന്നിട്ടുണ്ട്.

മണിക്ക് പിന്നാലെ വനംമന്ത്രി അഡ്വ. കെ രാജുവും പത്തൊന്‍പത് ടയറുകള്‍ മാറ്റി രണ്ടാം സ്ഥാനത്തുണ്ട്. അഞ്ചുതവണയായി 19 ടയറുകളാണ് കെ രാജു മാറ്റിയത്. രാജുവിന്റെ കാറിന് 19 ടയറുകള്‍ വാങ്ങിയതിന് 1.9 ലക്ഷമാണ് ഖജനാവില്‍ നിന്നുമെടുത്തത്. ജലസേചനമന്ത്രിയുടെ വാഹനം നാലുതവണയായി 13 ടയറും മന്ത്രി ജി സുധാകരന്റെ ഔദ്യോഗിക വാഹനം നാലുതവണയായി പതിനൊന്ന് ടയറും മാറ്റി.

 Minister MM Mani tire replacing troll, Kochi, Humor, Social Network, Politics, Video, Minister, Kerala

ഒരു ടയര്‍ ശരാശരി നാല്‍പതിനായിരം കിലോമീറ്റര്‍ ഓടുമെന്നിരിക്കെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ 34ടയറുകള്‍ മാറ്റിയിരിക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടു വര്‍ഷത്തിനിടെ മന്ത്രിയുടെ കാര്‍ മൂന്നരലക്ഷത്തോളം കിലോമീറ്റര്‍ ഓടിയോയെന്ന സംശയവും ഉയര്‍ന്നിരിക്കുന്നു.

Minister MM Mani tire replacing troll, Kochi, Humor, Social Network, Politics, Video, Minister, Kerala

കെ എല്‍ 01 CB 8340 എന്ന എം എം മണിയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയറുകള്‍ ഓരോ മാസം ഓരോ ടയര്‍ എന്ന കണക്കിനാണ് മാറിയത്. കണക്കുവച്ച് നോക്കിയാല്‍ രണ്ടു ടയര്‍ ഒന്‍പതുതവണയും മറ്റ് രണ്ടെണ്ണം എട്ടുതവണയും മാറ്റി.

Minister MM Mani tire replacing troll, Kochi, Humor, Social Network, Politics, Video, Minister, Kerala

ഒരു ടയര്‍ ശരാശരി നാല്‍പതിനായിരം കിലോമീറ്റര്‍ ഓടിയാല്‍ തന്നെ എട്ടുതവണ മാറ്റണമെങ്കില്‍ 3,20,000 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞിരിക്കണം. രണ്ടരവര്‍ഷം മുമ്പ് മാത്രം വാങ്ങിയ ഒരു വാഹനം ഇതിനകം ഇത്രയും ദൂരം ഓടിയിട്ടുണ്ടാകുമോയെന്നാണ് സംശയം. ഓടിയില്ലെങ്കില്‍ ഇത്രയും തവണ ടയര്‍ മാറ്റാന്‍ മറ്റൊരു കാരണവും കാണുന്നുമില്ല.

 Minister MM Mani tire replacing troll, Kochi, Humor, Social Network, Politics, Video, Minister, Kerala

എന്നാല്‍ മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ നാലുതവണയായി മാറ്റിയത് പതിനൊന്ന് ടയറുകള്‍ മാത്രം. മന്ത്രി എ കെ ബാലന്റെ വാഹനമാണ് ടയറിനായി ഏറ്റവും കുറച്ച് പണം ചെലവാക്കിയതെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. രണ്ടരവര്‍ഷത്തിനിടെ വെറും രണ്ട് ടയറുകള്‍.10,000, 13,000 രൂപയാണ് ഒരു ടയറിന്റെ വില.

Minister MM Mani tire replacing troll, Kochi, Humor, Social Network, Politics, Video, Minister, Kerala

അതിനിടെ എസ് ധാനരാജ് എന്നയാള്‍ക്ക് വിവരാവകാശം നിയമം വഴി ലഭിച്ച രേഖകള്‍ ഫെയ്സ്ബുക്കില്‍ പ്രചരിച്ചതോടെ ട്രോളുകള്‍ക്കൊണ്ട് മൂടിയിരിക്കുകയാണ് മന്ത്രി എം എം മണിയേയും അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിനേയും. എല്ലാ വിഷയങ്ങളിലും ട്രോള്‍ പോസ്റ്റുകളുമായി ഇറങ്ങുന്ന മണിയാശാന്റെ ഫെയ്സ്ബുക്ക് പേജിലിപ്പോള്‍ ട്രോളുകളുടെ പെരുമഴയാണ്.

Minister MM Mani tire replacing troll, Kochi, Humor, Social Network, Politics, Video, Minister, Kerala

രണ്ടു വര്‍ഷം കൊണ്ട് 34 ടയറുകള്‍ മാറ്റുന്നതിലെ അസ്വാഭാവികതയാണ് ട്രോളുകള്‍ക്കെല്ലാം ആധാരം. രാജ്മോഹന്‍ ഉണ്ണിത്താനും വി ടി ബല്‍റാമുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ട്രോളന്‍മാര്‍ക്കിടയിലുണ്ട്.

Minister MM Mani tire replacing troll, Kochi, Humor, Social Network, Politics, Video, Minister, Kerala

മണിയാശാന്റെ ഫെയ്സ്ബുക്ക് പേജ് കഴിഞ്ഞാല്‍ ട്രോളന്‍മാര്‍ വിളയാടുന്നത് ടൊയോട്ടയുടെ പേജിലാണ്. ടൊയോട്ടയുടെ ഇന്നോവോ ക്രിസ്റ്റയാണ് മന്ത്രി ഉപയോഗിക്കുന്നത്. ട്രോളന്‍മാര്‍ക്ക് വിശദീകരണം നല്‍കി നല്‍കി ആ പേജിന്റെ അഡ്മിന്‍മാരും കുഴങ്ങി.

Minister MM Mani tire replacing troll, Kochi, Humor, Social Network, Politics, Video, Minister, Kerala

കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ ജനസേവനം ചെയ്യാന്‍ ചുരുങ്ങിയത് ദിവസം ഒരു പുതിയ ടയര്‍ എങ്കിലും വേണമെന്ന് ഒരു വിഭാഗം. അതല്ല റോഡിന്റെ മറ്റേ പണി കാരണമാണ് ഇത്രയധികം ടയര്‍ ഉപയോഗിക്കേണ്ടി വന്നതെന്ന് ചിലര്‍ പറയുന്നു.

Minister MM Mani tire replacing troll, Kochi, Humor, Social Network, Politics, Video, Minister, Kerala

എന്നാല്‍ ഇതൊന്നുമല്ല റബ്ബര്‍ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങിന്റെ ഭാഗമായി ആശാന്റെ ടയര്‍ യോജന പദ്ധതിയാണെന്ന് മറ്റൊരു കൂട്ടം പറയുന്നു. ഇതുവരെ ആര്‍ക്കും അതിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ഒരു അഭിപ്രായ ഐക്യത്തിലെത്താതെ സാമൂഹിക മാധ്യമങ്ങള്‍ ചര്‍ച്ച കൊഴുക്കുകയാണ്.

മന്ത്രി എം എം മണിയുടെ ഔദ്യോഗിക വാഹനം രണ്ടു വര്‍ഷം കൊണ്ട് 34 ടയര്‍ മാറ്റി ഉപയോഗിച്ചെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയാണ് സാമൂഹിക മാധ്യമങ്ങളിലെ ഈ ചര്‍ച്ചക്കാധാരം. സംഭവം എന്തായിരുന്നാലും മന്ത്രിയോ സര്‍ക്കാര്‍ വൃത്തങ്ങളോ ഇത് സംബന്ധിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ല. മണിയാശാന്റെ ഫെയ്‌സ്ബുക്ക് പേജ് കഴിഞ്ഞാല്‍ ട്രോളന്‍മാര്‍ വിളയാടുന്നത് ടൊയോട്ടയുടെ പേജിലാണ്. ടൊയോട്ടയുടെ ഇന്നോവോ ക്രിസ്റ്റയാണ് മന്ത്രി ഉപയോഗിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Minister MM Mani tire replacing troll, Kochi, Humor, Social Network, Politics, Video, Minister, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?