വിവാഹപാര്‍ട്ടിയെ കാണിക്കാനെന്ന് പറഞ്ഞ് ജ്വല്ലറിയില്‍ നിന്ന് 34 പവന്‍ സ്വര്‍ണ്ണവുമായി മുങ്ങി; സെയില്‍സ്മാന്‍ അറസ്റ്റില്‍

കൊച്ചി: (www.kvartha.com 10.10.2019) വിവാഹപാര്‍ട്ടിയെ കാണിക്കാനെന്ന് പറഞ്ഞ് ജ്വല്ലറിയില്‍ നിന്ന് 34 പവന്‍ സ്വര്‍ണ്ണവുമായി മുങ്ങിയ സെയില്‍സ്മാനെ പോലീസ് അറസ്റ്റ് ചെയതു. തൃപ്പൂണിത്തുറ കിഴക്കേകോട്ടയിലെ ആരാധന ജ്വല്ലറിയിലെസെയില്‍സ്മാനായ വടുതല ശാസ്ത്രി റോഡ് മുതിരപ്പറമ്പില്‍ എം ബിനീഷാണ് പിടിയിലായത്. ജ്വല്ലറി ഉടമകളുടെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആറര വര്‍ഷമായി ബിനീഷ് ഈ ജ്വല്ലറിയിലെ ജീവനക്കാരനാണ്. വിശ്വസ്തനായത് കൊണ്ടാണ് ബിനീഷിന്റെ പക്കല്‍ ആഭരണങ്ങള്‍ കൊടുത്തിവിട്ടതെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. തട്ടിയെടുത്ത ആഭരണങ്ങള്‍ തൃപ്പൂണിത്തുറയില്‍ വിറ്റ് ഒമ്പതുലക്ഷം രൂപയ്ക്ക് വിറ്റശേഷം ബിനീഷ് ഒളിവില്‍ പോകുകയായിരുന്നു. ഇയാള്‍ വിറ്റ ആഭരണങ്ങള്‍ പരാതിക്കാര്‍ തിരികെ വാങ്ങി എന്നറിഞ്ഞ് ഒളിവ് ജീവിതം അവസാനിപ്പിച്ച് ബിനീഷ് നാട്ടിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Marriage, Cheating, Gold, Arrest, Jewellery, Sales man arrested for looting gold from jewelry


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?