രണ്ടാ ദിനം വിക്കറ്റൊന്നും പോകാതെ 300 കടന്ന് ഇന്ത്യ, കോഹ്ലിയും രഹാനെയും ക്രീസില്‍
പൂനെ: (www.kvartha.com 11.10.2019) സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനം ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു. 273ന് മൂന്ന് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ടാം ദിനം വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 326 റണ്‍സ് എടുത്തിട്ടുണ്ട്. 91 റണ്‍സ് നേടി നായകന്‍ വിരാട് കോഹ്ലിയും 42 റണ്‍സുമായി അജിന്‍ക്യാ രഹാനെയുമാണ് ക്രീസിലുള്ളത്.
ഒന്നാം ദിനം ഓപ്പണര്‍മാരായ രോഹിത് ശര്‍മ (14), മയാങ്ക് അഗര്‍വാള്‍(108), രണ്ടാമത് ഇറങ്ങിയ ചേതേശ്വര്‍ പൂജാര(58) എന്നിവരുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. മയാങ്കിന്റെ സെഞ്ചുറിയുടെയും പൂജാരയുടെ അര്‍ധശതകത്തിന്റെയും ബലത്തില്‍ ഇന്ത്യ ഒന്നാം ദിനം തന്നെ മികച്ച നിലയിലാണ് കളിയവസാനിപ്പിച്ചത്.

Keywords: Pune, News, National, India, Cricket Test, Virat Kohli, Sports, India vs South Africa Live Score, 2nd Test: Virat Kohli near ton
Powered by Info News For You
Comments
Post a Comment