തഹസില്‍ദാര്‍ ജയശ്രീയുടെ മകളേയും ജോളി കൊലപ്പെടുത്താന്‍ ശ്രമിച്ചു; 2വട്ടം വായില്‍ നിന്നും നുരയും പതയും വന്നു; ജീവന്‍ തിരിച്ചുകിട്ടിയത് തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍

കോഴിക്കോട്: (www.kvartha.com 09.10.2019) കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരുന്നു. തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയും ജോളി അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായുള്ള പുതിയ വിവരം പോലീസിന് ലഭിച്ചു.

ജയശ്രീ തന്നെയാണ് ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയത്. മകളുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുവെന്നു തന്നെ വിളിച്ചറിയിച്ചതു ജോളിയാണ്. രണ്ടു വട്ടം ഇങ്ങനെയുണ്ടായി, തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നുവെന്നും ജയശ്രീ പോലീസിന് മൊഴി നല്‍കി.

Koodathai murder: Jolly tried to kill two more children, says SP K G Simon, Kozhikode, News, Trending, Murder, Police, Girl, Hospital, Treatment, Kerala

വ്യാജ രേഖകളുണ്ടാക്കി സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ജോളിയെ സഹായിച്ചത് അന്നത്തെ ഡെപ്യൂട്ടി തഹസില്‍ദാറായ ജയശ്രീയാണെന്ന രീതിയില്‍ ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ കോഴിക്കോട് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ ആയ ജയശ്രീ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

ജയശ്രീയുടെ മകളടക്കം അഞ്ചു പെണ്‍കുട്ടികളെ ജോളി കൊല്ലാന്‍ ശ്രമിച്ചെന്ന് പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ആദ്യഭര്‍ത്താവിന്റെ സഹോദരിയുടെ മകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മൂന്നു പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ നീക്കത്തെക്കുറിച്ച് അന്വേഷണ ഘട്ടത്തില്‍ത്തന്നെ പോലീസ് അറിഞ്ഞിരുന്നു. വീട്ടുകാരുടെ വിശദമൊഴിയും രേഖപ്പെടുത്തി. ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികള്‍ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാരണം കണ്ടുപിടിക്കാനായില്ല.

അതേസമയം കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മാത്യു ബുധനാഴ്ച കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. അതിനിടെ റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണസംഘം ബുധനാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ താമരശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Koodathai murder: Jolly tried to kill two more children, says SP K G Simon, Kozhikode, News, Trending, Murder, Police, Girl, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?