കൂടത്തായി കൊലപാതക പരമ്പര; ആദ്യ മൊഴിയിലും ട്വിസ്റ്റ്; 2 വയസുകാരി ആല്‍ഫൈനിനെ കൊന്നത് താന്‍ തന്നെയെന്ന് മുഖ്യപ്രതി ജോളി; അന്ന് തന്നെ സിലിയേയും കൊലപ്പെടുത്താന്‍ തീരുമാനിച്ചു; എന്നാല്‍ മൂത്ത മകന്റെ മാമോദീസ ചടങ്ങിലെ തിരക്ക് തടസമായി
കോഴിക്കോട്: (www.kvartha.com 13.10.2019) കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ മൊഴിയിലും ട്വിസ്റ്റ്. നേരത്തെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റേയും സിലിയുടേയും രണ്ടുവയസുകാരിയായ മകള്‍ ആല്‍ഫൈനിനെ കൊന്നത് താനല്ലെന്നായിരുന്നു മുഖ്യപ്രതി ജോളി പോലീസിനോട് പറഞ്ഞിരുന്നത്. മറ്റ് അഞ്ച് കൊലപാതകങ്ങളും ജോളി തുറന്നുസമ്മതിച്ചിരുന്നു. ഓരോരുത്തരേയും കൊന്ന രീതിയും വിശദമായി പോലീസിന് മുന്നില്‍ യാതൊരു കൂസലും കൂടാതെ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് മുഖ്യപ്രതി ജോളി നടത്തിയിരിക്കുന്നത്. ഷാജുവിന്റെ മകളെ കൊന്ന ദിവസം തന്നെ സിലിയേയും കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ വീട്ടില്‍ അന്ന് നടന്ന മൂത്തമകന്റെ മാമോദീസ ചടങ്ങിലെ തിരക്ക് അതിനു തടസമായെന്നും ജോളി പോലീസിനോട് പറഞ്ഞു. സയനൈഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിനു കൊടുക്കുമ്പോള്‍ സിലിയേയും കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ഇറച്ചിക്കറിയില്‍ സയനൈഡ് കലര്‍ത്തിയാണ് കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ ബ്രെഡു കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുട്ടി നിലവിളിച്ചതിനാല്‍ ആ ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നാണു ജോളിയുടെ മൊഴി. രണ്ടാംവട്ടമാണു സിലിയെ കൊലപ്പെടുത്താനുള്ള ശ്രമം വിജയിച്ചത്.
കസ്റ്റഡി കാലാവധി തീരാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആറുദിവസമാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വെക്കാന്‍ അനുമതി നല്‍കിയിരുന്നത്. ശനിയാഴ്ച പകല്‍ മുഴുവന്‍ ജോളിയെ മാത്രമാണു വടകര റൂറല്‍ എസ്പി ഓഫീസിലെത്തിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്.
തുടര്‍ ചോദ്യം ചെയ്യലില്‍ നിര്‍ണായക തെളിവുകളിലേക്കുള്ള സൂചന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കൂടുതല്‍ ദിവസത്തേക്കു പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അന്വേഷണ സംഘം കോടതിയെ സമീപിച്ചേക്കും.
അന്വേഷണ സംഘത്തിനു സാങ്കേതിക സഹായം നല്‍കുന്നതിനു രൂപീകരിച്ച സംഘം ഞായറാഴ്ച വടകര റൂറല്‍ എസ്പി കെ ജി സൈമണുമായി കൂടിക്കാഴ്ച നടത്തും. ഡിജിപി രൂപീകരിച്ച സംഘത്തില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍, ഫിംഗര്‍പ്രിന്റ് ബ്യൂറോ ഡയറക്ടര്‍ തുടങ്ങി ഏഴു വിദഗ്ധരാണുള്ളത്. ഐസിറ്റി വിഭാഗം പോലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കൂടിക്കാഴ്ചയ്ക്ക് എത്തുക.
അതേസമയം, ഉടമസ്ഥാവകാശത്തിന്റെ കാര്യത്തില്‍ ജോളി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് ഓമശ്ശേരി മുന്‍ പഞ്ചായത്ത് സെക്രട്ടറി ഒ സി ലാലു പറഞ്ഞു. 2012ലാണ് വ്യാജ ഒസ്യത്തു ചമച്ച് സ്വത്തു തട്ടിയെടുക്കാന്‍ ജോളി ശ്രമിച്ചത്. ഓമശ്ശേരി പഞ്ചായത്താണ് ജോളിക്ക് ഉടമസ്ഥാവകാശം നല്‍കിയത്. അന്ന് ഓമശ്ശേരി പഞ്ചായത്ത് സെക്രട്ടറിയായിരുന്നു ഒ സി ലാലു. ആവശ്യമായ രേഖകള്‍ ഇല്ലാതെ ആര്‍ക്കും ഇതുവരെ ഉടമസ്ഥാവകാശം നല്‍കിയിട്ടില്ലെന്നും ജോളിയെ കണ്ടതായി ഓര്‍മയില്ലെന്നും ലാലു പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Jolly, the black widow: Unravelling the mysterious Kerala cyanide murders, Kozhikode, News, Police, Murder, Crime, Criminal Case, Trending, Kerala.

Powered by Info News For You

Comments
Post a Comment