എസ്.വൈ.എസ് നബിദിന വിളംബര റാലിയും പൊതുസമ്മേളനവും 29ന് കുമ്പളയില്‍

കാസര്‍കോട് (www.evisionnews.co): എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന നബിദിന കാമ്പയിന്റെ ജില്ലാതല നബിദിന വിളംബര റാലി 29ന് ചൊവ വൈകിട്ട് നാലു മണിക്ക് കുമ്പളയില്‍ നടക്കും കുമ്പള താഹാ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലിയില്‍ സമസ്ത ജില്ലാ മുശാവറ അംഗങ്ങളും എസ്.വൈ.എസ് ജില്ലാ ഭാരവാഹികളും നേതൃത്വം നല്‍കും. തൊട്ടുപിന്നില്‍ എസ്.വൈ.എസ് സന്നദ്ധവിഭാഗമായ ആമില പ്രവര്‍ത്തകരും തൊട്ടുപിന്നിലായി എസ്‌കെഎസ്എസ്എഫ് വിഖായ അംഗങ്ങളും അണിനിരക്കും അഞ്ചു മണ്ഡലങ്ങളില്‍ നിന്നുള്ള സമസ്ത പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുക്കും കുമ്പള താഹ മസ്ജിദില്‍ നിന്നാരംഭിക്കുന്ന റാലി കുമ്പള ടൗണ്‍ ചുറ്റി ബദര്‍ മസ്ജിദ് പരിസരത്ത് സമാപിക്കും. 

സമാപന സംഗമം മെട്രോ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. സലാം വാഫി വാവൂര്‍ പ്രമേയ പ്രഭാഷണം നടത്തും. ക്യാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ കീഴില്‍ സെമിനാറും മണ്ഡലം തലങ്ങളില്‍ മീഠി മദീന മെഹ്ഫിലേ ഇശ്ഖ് പ്രമേയ പ്രഭാഷണം, പ്രകീര്‍ത്തന സദസുകളും പഞ്ചായത്ത് തലങ്ങളില്‍ മീലാദ് റാലികളും ശാഖാതലങ്ങളില്‍ മെഹ്മാനെ മൗലൂദ്, പ്രമേയ പ്രഭാഷണവും നടത്താന്‍ എസ്.വൈ.എസ് ജില്ലാ എക്‌സ്‌ക്യൂട്ടീവ് മീറ്റ് തീരുമാനിച്ചു. മീറ്റ് എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി സ്വാഗതം പറഞ്ഞു. സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹംസത്തു സഅദി, ഷരീഫ് ഹാജി പടന്ന, അഷ്‌റഫ് മിസ്ബാഹി, സി.കെ.കെ മാണിയൂര്‍, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, എസ്.പി സലാഹുദ്ധീന്‍, യു. സഹദ് ഹാജി, മുബാറക്ക് ഹസൈനാര്‍ ഹാജി, ഹംസ ഹാജി പള്ളിപ്പുഴ, അബ്ദുറഹ്മാന്‍ ഹാജി കടമ്പാര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ പടന്ന, എം.എ ഖലീല്‍ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?