ടിക്കറ്റെടുത്ത് നാലുദിവസങ്ങള്‍ക്കകം കോടീശ്വരനായി; ദുബൈ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് അടിച്ചത് 23 കോടി രൂപ

അബുദാബി: (www.kvartha.com 04.10.2019) ദുബൈ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് അടിച്ചത് 1.2 കോടി ദിര്‍ഹം(ഏകേദശം 23 കോടി രൂപ). മലയാളിയായ ജെഎം മുഹമ്മദ് ഫയാസിനാണ് വന്‍തുക ഭാഗ്യസമ്മാനം ലഭിച്ചത്. സെപ്റ്റംബര്‍ മാസം 30ആം തിയതി ഫയാസ് എടുത്ത 059070 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.

ടിക്കറ്റെടുത്ത് നാലുദിവസങ്ങള്‍ക്കകമാണ് ഫയാസ് കോടീശ്വരനായി മാറിയത്. ബിഗ് ടിക്കറ്റിലെ ഒന്നാം സമ്മാനം നേടിയെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ ഫയാസിന് വിശ്വസിക്കാനായില്ല. ഒരു ലക്ഷം മുതല്‍ 50,000 ദിര്‍ഹം വരെ സമ്മാനമായി ലഭിച്ച മറ്റ് 5 ഇന്ത്യക്കാരില്‍ നാല് മലയാളികള്‍ ഉണ്ട്.


കഴിഞ്ഞ മാസത്തെ ബിഗ്ടിക്കറ്റിന്റെ ഒന്നാം സമ്മാനം ഫിലിപ്പൈന്‍ കുടുംബത്തിനാണ് ലഭിച്ചത്. 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന മെറിലി ഡേവിഡിനെയാണ് അന്ന് ഭാഗ്യം കടാക്ഷിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gulf, UAE, Abu Dhabi, Dubai, Lottery, News, Malayali, 23cr Lottery for Malayali Youth in Dubai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?