'ഹാഗിബിസില്‍ ആടിയുലഞ്ഞ് ജപ്പാന്‍'; മരണസംഖ്യ 23 ആയി; 17ഓളം പേരെ കാണാനില്ല; നൂറിലധികം പേര്‍ക്ക് പരിക്ക്

ടോകിയോ: (www.kvartha.com 14.10.2019) ജപ്പാനില്‍ കനത്ത നാശം വിതച്ച് 'ഹാഗിബിസ്' ചുഴലിക്കാറ്റില്‍ മരണസംഖ്യ 23 ആയി. 17ഓളം പേരെ കാണാതായി. നൂറിലധികം പേര്‍ക്കു പരുക്കേറ്റതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. തോച്ചിഗി, ഇബരാഗി, ഫുകുഷിമ, മിയാഗി, ലിഗത് എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശാന്തമഹാസമുദ്രത്തില്‍ രൂപപ്പെട്ട ഹാഗിബിസ് ചുഴലിക്കാറ്റ് ജപ്പാനില്‍ വ്യാപകമായ നാശനഷ്ടമാണുണ്ടാക്കിയത്. ശക്തമായ കാറ്റില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര നിലംപതിച്ചു. നിരവധിയിടങ്ങളില്‍ വൈദ്യുതിവിതരണവും റോഡ് യാത്രയും വാര്‍ത്താവിനിമയസൗകര്യങ്ങളും തടസ്സപ്പെട്ടു. ശക്തമായ ചുഴലിക്കാറ്റില്‍ പുഴകള്‍ കരകവിഞ്ഞതോടെ വലിയ പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. 


1958ല്‍ 1200 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റിന് തുല്യമാണിതെന്നാണ് ദുരന്തനിവാരണ ഏജന്‍സി അറിയിച്ചത്. ജപ്പാനില്‍ നടത്താനിരുന്ന റഗ്ബി വേള്‍ഡ് കപ്പ് മത്സരങ്ങളും മാറ്റിവെച്ചതായി നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. പ്രധാനപ്പെട്ട രണ്ട് വിമാനക്കമ്പനികളും ബുള്ളറ്റ് ട്രെയിനുകളും സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Japan, News, Storm, Death toll, Injury, Missing, Japan typhoon: Storm leaves 23 dead, 17 missing


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?