225കോടിയുടെ അഴിമതിക്കേസില്‍ അറസ്റ്റിലായി കേന്ദ്രകമ്മറ്റി അംഗം: ത്രിപുര സി.പി.ഐ.എം പ്രതിസന്ധിയില്‍
അഗര്‍ത്തല (www.evisionnews.co): അറുനൂറ് കോടി രൂപയുടെ അഴിമതിക്കേസില്‍ സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗവും. ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും എം.എല്‍.എയുമായ ബാദല്‍ ചൗധരിയെ പോലീസ് അറസ്റ്റു ചെയ്തു. 2008-09 കാലയളവില്‍ സംസ്ഥാനത്ത് നടന്ന പൊതുമരാമത്ത് പണികളില്‍ 225 കോടി 225കോടി രൂപയുടെ അഴിമതി നടന്നുവെന്നും ഇതില്‍ ബാദല്‍ ചൗധരിക്ക് പങ്കുണ്ടെന്നുമാണ് കേസ്. 630കോടി രൂപയുടെ പണികള്‍ നടന്നപ്പോള്‍ ഇതില്‍ 225കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.
കേസില്‍ ബാദല്‍ ചൗധരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ത്രിപുര സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതോടെ ഒളിവില്‍ പോയ അദ്ദേഹം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതറിഞ്ഞെത്തിയ പൊലീസ് തിങ്കളാഴ്ച രാത്രി ഇവിടെയെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
Powered by Info News For You
Comments
Post a Comment