ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ ഒഴിവാക്കി നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു, ആശങ്ക പ്രകടിപ്പിച്ച് റിപോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍; രാജ്യദ്രോഹക്കുറ്റം ഏറ്റവും കൂടുതല്‍ അസാമില്‍, സംഘര്‍ഷഭരിതമായ ജമ്മു കശ്മീരില്‍ ഒരു കേസ് മാത്രം, 2016ല്‍ രാജ്യത്തൊട്ടാകെ 30,450 കൊലപാതകങ്ങള്‍
ന്യൂഡെല്‍ഹി: (www.kvartha.com 22.10.2019) ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ പരാമര്‍ശിക്കാതെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോര്‍ട്ട് പുറത്ത്. ആള്‍ക്കൂട്ടകൊലപാതകങ്ങള്‍, ഖാപ് പഞ്ചായത്തുകള്‍ നടപ്പിലാക്കുന്ന കൊലപാതകങ്ങള്‍, മതവിദ്വേഷത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയാണ് തിങ്കളാഴ്ച പുതിയ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2018ല്‍ പ്രസിദ്ധീകരിക്കേണ്ട റിപോര്‍ട്ടാണ് ഒരുവര്‍ഷം വൈകി ഇപ്പോള്‍ പുറത്തുവിട്ടത്.
തൊട്ടുമുമ്പത്തെ റിപ്പോര്‍ട്ടിലെ രീതിയെയാണ് ഇപ്പോള്‍ പുറത്തുവിട്ട വിവരങ്ങളിലും എന്‍സിആര്‍ബി അവംലംബിക്കുന്നത്. സൈബര്‍ കുറ്റങ്ങള്‍, രാജ്യത്തിനെതിരായ കുറ്റങ്ങള്‍ എന്നീ രണ്ട് കാറ്റഗറികള്‍ കൂടി പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മുന്‍ എന്‍സിആര്‍ബി ഡയറക്ടര്‍ ഇഷ് കുമാറിന്റെ നേതൃത്വത്തില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെപ്പറ്റിയുള്ള കണക്കുകള്‍ ശേഖരിച്ചിരുന്നു. പരിശോധനകള്‍ നടത്തിയ കണക്കുകള്‍ തയ്യാറാക്കിയിരുന്നതുമാണ്. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാതിരുന്നത് ആശ്ചര്യമുണ്ടാക്കുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
2015-16 കാലത്ത് രാജ്യത്തെമ്പാടും ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്താണ് കേന്ദ്രത്തിനെ സഹായിക്കുന്നതിനായി ഇത്തരം കുറ്റകൃത്യങ്ങളുടെ കണക്കെടുക്കാന്‍ തീരുമാനിച്ചത്. കാലിക്കടത്ത്, മോഷണം, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, മതസംബന്ധിയായ വിഷയങ്ങള്‍ എന്നീ കാരണങ്ങളാലാണ് രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നത്. ഈ പ്രവണതയെ ഫലപ്രദമായി നേരിടുക എന്നതായിരുന്നു കണക്കെടുപ്പിന്റെ ഉദ്ദേശം. എന്നാല്‍ ഇവയുടെ കണക്കുകളാണ് തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയത്.
രാജ്യദ്രോഹം, രാജ്യത്തിനെതിരായ യുദ്ധം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ 2016നെ അപേക്ഷിച്ച് 2017ല്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2016ല്‍ 6,986 കേസുകളാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2017 ല്‍ അത് 9,013 ആയി വര്‍ധിച്ചു. ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് ഇത്തരം കേസുകള്‍ കൂടുതലുള്ളത്. പൊതുമുതല്‍ നശിപ്പിക്കുന്നതിനുള്ള കേസുകളാണ് കൂടുതലും. ഏറ്റവും കൂടുതല്‍ രാജ്യദ്രോഹ കുറ്റം രജിസ്റ്റര്‍ ചെയ്ത സംസ്ഥാനം അസാം ആണ്. 19 കേസുകളാണ് ഇീ വിഭാഗത്തില്‍ അസാമിലുള്ളത്. 13 കേസുകളുമായി ഹരിയാന രണ്ടാം സ്ഥാനത്തുണ്ട്. അതേസമയം സംഘര്‍ഷഭരിതമായ ജമ്മു കശ്മീരില്‍ വെറും ഒരു കേസ് മാത്രമാണ് 2016 ല്‍ രാജ്യദ്രോഹ കുറ്റത്തിന് എടുത്തിട്ടുള്ളത്.
2016ല്‍ രാജ്യത്ത് 30,450 കൊലപാതകങ്ങളാണ് നടന്നത്. 2017ല്‍ ആകുമ്പോഴേക്കും ഇത് 5.9 ശതമാനം കുറഞ്ഞു. രാജ്യത്തൊട്ടാകെ 28,653 കൊലപാതകങ്ങളാണ് 2017ല്‍ നടന്നിട്ടുള്ളത്. 2017ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും വലിയ കുറവുണ്ടായിട്ടില്ല. ഐപിസി അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ആകെ കുറ്റങ്ങളില്‍ 33.2 ശതമാനം ഭര്‍ത്താവില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ നേരിടേണ്ടി വന്ന അതിക്രമങ്ങളും 27.3 ശതമാനം സ്ത്രീകളെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗങ്ങളും 21 ശതമാനം തട്ടിക്കൊണ്ടുപോകലും ബലാത്സംഗം 10.3 ശതമാനവും ആണ്.
Keywords: National, news, New Delhi, Crime, Report, Women, Uttar Pradesh tops in crimes against women, says NCRB report

Powered by Info News For You

Comments
Post a Comment