മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും: കോടിയേരി
കാസര്‍കോട്: (https://ift.tt/2oyp6MX) മഞ്ചേശ്വരം മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും, മണ്ഡലത്തില്‍ 2006 ആവര്‍ത്തിക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോടിയേരി ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. വിജയം ആര്‍ക്കൊപ്പമാണെന്ന് മണ്ഡലത്തില്‍ സജീവമായ മാധ്യമ പ്രവര്‍ത്തകര്‍ക്കല്ലേ കൂടുതല്‍ ബോധ്യപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി മഞ്ചേശ്വരത്തെത്തുന്നത്. തിരക്കിട്ട പ്രചരണ പരിപാടികളാണ് കോടിയേരിക്കുള്ളത്. 10 മണിയോടെയാണ് ഗസ്റ്റ് ഹൗസില്‍ നിന്നും കോടിയേരി പ്രചരണത്തിനായി പുറപ്പെട്ടത്. സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Manjeshwaram, by-election, Trending, 2006 will repeat in Manjeshwaram: Kodiyeri
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment