മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: ബൂത്തുകളില്‍ തിരക്കേറി, പോളിംഗ് 20 ശതമാനം കടന്നു

മഞ്ചേശ്വരം: (www.kasargodvartha.com 21.10.2019) മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതെരെഞ്ഞെടുപ്പില്‍ പോളിംഗ് പുരോഗമിക്കുന്നു. 10.30 മണിയോടെ ബൂത്തുകളില്‍ തിരക്കേറി. 10.30 വരെ 20.07 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

രാവിലെ ഏഴ് മണിക്ക് തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അതിരാവിലെ വലിയ തിരക്കുണ്ടായിരുന്നില്ല. എന്നാല്‍ നാല് മണിക്കൂറിലേക്ക് കടക്കുമ്പോള്‍ ബൂത്തുകളില്‍ വലിയ ക്യൂ രൂപപ്പെട്ടു വരുന്നുണ്ട്.

പോള്‍ ചെയ്തതില്‍ 19.27 ശതമാനം പുരുഷന്മാരും 20.34 ശതമാനം സ്ത്രീകളുമാണ്. 198 വോട്ടെടുപ്പ് കേന്ദ്രങ്ങളിലും വീഡിയോ ചിത്രീകരണമുണ്ട്. കനത്ത പോലീസ് കാവലിലാണ് തെരെഞ്ഞടുപ്പ് നടക്കുന്നത്. 1,07,851 പുരുഷവോട്ടര്‍മാരും 1,06,928 സ്ത്രീ വോട്ടര്‍മാരുമടക്കം 2,14,779 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.



Keywords: Kerala, Manjeshwaram, kasaragod, by-election, Poll, Trending, Manjeshwaram by poll: Polling 20.07% on 10.30 AM

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?