തന്റെ ജീവന്റെ ഒരുഭാഗം പൊലിഞ്ഞുപോയെന്ന് വിശ്വസിക്കാനാകുന്നില്ല; 2 വയസുകാരനായ സ്വന്തം മകന്റെ ജീവനറ്റ ശരീരവും തോളിലേറ്റി ഹതഭാഗ്യനായ ആ പിതാവ് കണ്ണീരുമായി മണിക്കൂറുകളോളം ആശുപത്രി വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു; ആ കാഴ്ച കണ്ടുനിക്കാനാകാതെ വിങ്ങിപ്പൊട്ടി ഭാര്യ

യു പി: (www.kvartha.com 04.10.2019) സ്വന്തം മകന്റെ ഉയിരറ്റ ശരീരവും തോളില്‍ പേറിക്കൊണ്ട് ഹതഭാഗ്യനായ ആ പിതാവ് അവനെ രക്ഷിക്കാന്‍ കഴിയാതെ പോയ അതേ ആതുരാലയത്തിന്റെ വരാന്തകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും എന്തിനെന്നില്ലാതെ പാഞ്ഞു. ഇടയ്ക്കിടെ തോളത്തു കിടക്കുന്ന മകന്‍ ദിവ്യാംശുവിനെ ഒന്ന് തിരിഞ്ഞു നോക്കും. കണ്ടുനിന്നവര്‍ക്ക് അവന്‍ മരിച്ചു എന്ന് തോന്നുകയേ ഇല്ല.

എന്നുമെന്ന പോലെ തോളത്തുകിടന്ന് ശാന്തനായി ഉറങ്ങുന്നു. അവന്റെ ദേഹത്തിന് ഇപ്പോഴും നല്ല ചൂടുണ്ട്. ഡോക്ടറോട് വന്നപ്പോഴേ പറഞ്ഞിരുന്നു, നല്ല ചൂടുണ്ട്, പനി അധികമാണ്, ശ്രദ്ധിക്കണേ എന്ന്. കുഞ്ഞിനെ രക്ഷിക്കാനാവാത്തതിന്റെ സങ്കടം ഇടക്കൊക്കെ തികട്ടി വരുമ്പോള്‍ ദിനേശ് കണ്ണീര്‍ തുടയ്ക്കും.

Father carries son dead body on shoulder to make death certificate, News, Local-News, Dead Body, Social Network, Hospital, Treatment, National

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നിന്നാണ് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി വന്നിരിക്കുന്നത്. ലഖിംപൂരിനടുത്തുള്ള നീംഗാവിലെ രമുവാപൂര്‍ ഗ്രാമവാസിയാണ് ദിനേശ് കുമാര്‍. കൂലിപ്പണിക്കാരനായ ദിനേശിന് ഒരു മകനുണ്ടായിരുന്നു. രണ്ടുവയസ്സുള്ള ദിവ്യാംശു. കടുത്ത ജ്വരബാധയെ തുടര്‍ന്നാണ് അവനെ ദിനേശ് ലഖിംപൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.

Father carries son dead body on shoulder to make death certificate, News, Local-News, Dead Body, Social Network, Hospital, Treatment, National

എന്നാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ കഴിഞ്ഞ ബുധനാഴ്ച ദിവ്യാംശു മരണത്തിനു കീഴടങ്ങി. മകനുമായി ഏറെ അടുപ്പമുണ്ടായിരുന്ന ദിനേശിന് ആ മരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചേതനയറ്റ മകന്റെ ശരീരം കാണുംതോറും അയാള്‍ക്ക് ദു:ഖം അണപൊട്ടി.

ഇതിനിടെ ഒരു നഴ്‌സ് വന്ന് രോഗി മരിച്ചു, ഇനി ആശുപത്രിക്ക് ഒന്നും ചെയ്യാനില്ല, മരിച്ച ദിവ്യാംശുവിന്റെ കിടക്കയ്ക്കുവേണ്ടി ഗുരുതരാവസ്ഥയിലുള്ള മറ്റൊരു കുഞ്ഞ് പുറത്ത് കാത്തുനില്‍ക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ മകനെ ഒരു പുതപ്പില്‍ പുതഞ്ഞെടുത്ത് തോളത്തിട്ടുകൊണ്ട് ദിനേശ് വാര്‍ഡിനു വെളിയിലേക്കിറങ്ങി. ഒപ്പം കണ്ണീരൊപ്പിക്കൊണ്ട് ദിവ്യാംശുവിന്റെ അമ്മയും.

തിരിച്ച് ഗ്രാമത്തിലേക്ക് പോകാനുള്ള അനുവാദവും കാത്ത് ആശുപത്രി വരാന്തയിലിരുന്ന ദിനേശിനോട് ഹെഡ് നഴ്‌സ് വന്ന് ഒരു കാര്യം പറഞ്ഞു. 'കുഞ്ഞിന്റെ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടേ പോകാവൂ. ഇല്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാവും എന്ന്.'

ആ വാക്കുകള്‍ കേട്ടപ്പോള്‍ തലക്ക് ഒരു അടി കിട്ടിയ അവസ്ഥയായിരുന്നു ദിനേശിന് . ജീവിതത്തിന്റെ ഒരേയൊരു വെളിച്ചമാണ് കെട്ടുപോയത്. എത്രയും പെട്ടെന്ന് നാട്ടിലെത്തി അവന്റെ കര്‍മങ്ങള്‍ ചെയ്യാനാണ് മനസ്സുപറയുന്നത്. എന്നാല്‍, സര്‍ക്കാര്‍ പറയുന്നത് അവന്‍ മരിച്ചു എന്ന് ബോധ്യപ്പെടുത്തുന്ന ഒരു കടലാസ് കൂടി കൊണ്ടുപോകണം എന്ന്. മനസ്സിനെ ഒരു വിധം നിയന്ത്രിച്ചുകൊണ്ട് ദിനേശ് എഴുന്നേറ്റു. കുഞ്ഞിനെ ആര്‍ക്കും കൊടുക്കാന്‍ അയാള്‍ക്ക് മനസ്സുവരുന്നുണ്ടായിരുന്നില്ല. ആശുപത്രിയുടെ റിസപ്ഷനിലേക്ക് ചെന്ന ദിനേശിന് കാര്യങ്ങള്‍ അത്ര എളുപ്പം തീര്‍ക്കാവുന്ന ഒരു സാഹചര്യമായിരുന്നില്ല അവിടെ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ കാര്യങ്ങള്‍ മുറപോലെ മാത്രമാണ് അവിടെ നടന്നിരുന്നത്.

തന്റെ കുഞ്ഞ് മരിച്ചുപോയെന്നും ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഒന്ന് പെട്ടെന്ന് ശരിയാക്കിത്തരണം എന്നും ദിനേശ് ആശുപത്രിയിലെ പല ഉദ്യോഗസ്ഥരോടും കാലുപിടിച്ചു പറഞ്ഞുനോക്കിയെങ്കിലും ആരും കരുണ കാണിച്ചില്ല. ചെല്ലുന്ന കൗണ്ടറുകളില്‍ നിന്നെല്ലാം അയാളെ വേറെ ഏതെങ്കിലും കൗണ്ടറിലേക്ക് പറഞ്ഞയച്ചുകൊണ്ടിരുന്നു.

ചില കൗണ്ടറുകളില്‍ ആളേ ഇല്ലായിരുന്നു. അവിടെയൊക്കെ തന്റെ മകനെയും തോളിലേറ്റി ആ അച്ഛന്‍ കാത്തുനിന്നു. മണിക്കൂറുകള്‍ അവിടെ ഒറ്റക്കാലില്‍ നിന്നിട്ടാണ് ദിനേശിന് ഒടുവില്‍ ആശുപത്രി അധികൃതര്‍ മരണസര്‍ട്ടിഫിക്കറ്റ് അനുവദിച്ചതും, അയാള്‍ക്ക് തന്റെ മകന്റെ അന്ത്യകര്‍മങ്ങള്‍ക്കായി തിരികെ ഗ്രാമത്തിലേക്ക് പോകാന്‍ കഴിഞ്ഞതും.

ഈ ഓട്ടപ്പാച്ചിലിനിടയിലാണ് അവിടെ നിന്ന ആരോ ഒരാള്‍ ദിനേശിന്റെ കണ്ണ് നനയിക്കുന്ന ഈ ചിത്രങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നതും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും. ചിത്രങ്ങള്‍ അതിവേഗം വൈറലായി. വിഷയം മീഡിയ ഏറ്റുപിടിച്ചതോടെ വിശദീകരണങ്ങളുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി.

കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ തങ്ങളുടെ ഭാഗത്തുനിന്നും പരമാവധി ശ്രമങ്ങള്‍ ഉണ്ടായിരുന്നു, ആശുപത്രിയില്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യാന്‍ യാതൊരുവിധ കാലതാമസവും സാധാരണഗതിക്ക് ഉണ്ടാകാത്തതാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാകാം, അതേപ്പറ്റി അന്വേഷിക്കും എന്നാണ് ആശുപത്രിയുടെ സിഎംഎസ് ആയ ഡോ. റാം കുമാര്‍ വര്‍മ പറഞ്ഞത്.

എന്നാല്‍ ദിനേശ് പറയുന്നത് മരണസര്‍ട്ടിഫിക്കറ്റ് തരുന്ന കാര്യത്തില്‍ മാത്രമല്ല, കുഞ്ഞിന്റെ ചികിത്സയ്ക്കും മരുന്നിനും ഒക്കെ തന്നെ ആശുപത്രിയിലെ ഡോക്ടര്‍മാരും, നഴ്സുമാരുമൊക്കെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു എന്നാണ്. കുഞ്ഞിനെ പരിചരിക്കുന്നതില്‍ അവര്‍ അനാസ്ഥ കാട്ടി എന്നും ദിനേശ് ആരോപിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നെങ്കില്‍ ദിവ്യാംശു ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു എന്നാണ് ദിനേശ് ഇപ്പോഴും പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Father carries son dead body on shoulder to make death certificate, News, Local-News, Dead Body, Social Network, Hospital, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?