ഭാര്യയേയും പറക്കമറ്റാത്ത 2 പെണ്‍മക്കളേയും തലാഖ് ചൊല്ലി ഉപേക്ഷിച്ചു; വിവാഹ സമയത്ത് നല്‍കിയ 40 പവന്‍ ഭര്‍തൃവീട്ടുകാര്‍ തട്ടിയെടുത്തു; യുവതിക്കും മക്കള്‍ക്കും ജീവനാംശം നല്‍കുന്നില്ല; 20 ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചു; നാദാപുരം സ്വദേശിക്കെതിരെ മുത്വലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു

കോഴിക്കോട്: (www.kvartha.com 18.10.2019) കോഴിക്കോട്ട് ഭാര്യയേയും രണ്ട് കുഞ്ഞുങ്ങളെയും തലാഖ് ചൊല്ലി ഉപേക്ഷിച്ച നാദാപുരം സ്വദേശി സമീറിനെതിരെ പോലീസ് മുത്വലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു.

ജുവൈരിയയുടെ കേസ് കുടുംബ കോടതിയില്‍ നിലനില്‍ക്കുന്നതിനിടെ തന്നെ വിദേശത്തായിരുന്ന സമീര്‍ 20 ദിവസം മുമ്പ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജുവൈരിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വളയം പോലീസ് സമീറിനെതിരെ 2019 ലെ മുസ്ലീം വിമന്‍ ആക്ട് അഥവാ മുത്വലാഖ് നിരോധന നിയമ പ്രകാരം കേസെടുത്തത്.

Police take triple talaq case against Nadapuram native, Kozhikode, News, Police, Court, Religion, Complaint, Case, Woman, Children, Kerala

ഭര്‍ത്താവിന്റെ വീട്ടില്‍ കയറ്റുന്നില്ലെന്ന് പറഞ്ഞ് ഫാത്ത്വിമ ജുവൈരിയയെന്ന 24 കാരിയും രണ്ട് മക്കളും കഴിഞ്ഞ അഞ്ച് ദിവസമായി ഭര്‍ത്താവ് സമീറിന്റെ വീടിന് മുന്നില്‍ സമരത്തിലാണ്. സംഭവത്തില്‍ യുവതിക്കും പെണ്‍മക്കള്‍ക്കും സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം പിന്തുണ പ്രഖ്യാപിച്ചു.

നാദാപുരം സ്വദേശിയായ ഫാത്തിമ ജുവൈരിയയെ ഒരു വര്‍ഷം മുമ്പാണ് ഭര്‍ത്താവ് സമീര്‍ ത്വലാഖ് ചൊല്ലി ഉപേക്ഷിച്ചത്. ജീവനാംശം പോലും നല്‍കാതെ തന്നെയും അഞ്ചും രണ്ടും വയസ് പ്രായമുളള മക്കളെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനെതിരെയാണ് സമീറിന്റെ വീടിന് മുന്നില്‍ ജുവൈരിയയും മക്കളും സമരം നടത്തുന്നത്.

നേരത്തെ ജുവൈരിയയ്ക്കും മക്കള്‍ക്കും 3500 രൂപ വീതം ജീവനാംശം നല്‍കാന്‍ നാദാപുരം മജിസ്‌ട്രേട്ട് കോടതി വിധിച്ചിരുന്നു. എന്നാല്‍, ഈ തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി ജുവൈരിയ കോഴിക്കോട് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വിവാഹസമയത്ത് നല്‍കിയ തന്റെ 40 പവന്‍ ആഭരണങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തട്ടിയെടുത്തെന്നാരോപിച്ചും ജീവനാംശം ആവശ്യപ്പെട്ടും ജുവൈരിയ വടകര കുടുംബ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്.

അതേസമയം, സമീര്‍ മതനിയമം അനുസരിച്ചാണ് ജുവൈരിയയെ മൊഴി ചൊല്ലിയതെന്നും മുത്വലാഖല്ല ചൊല്ലിയതെന്നും സമീറിന്റെ അഭിഭാഷകന്‍ അറിയിച്ചു. ജുവൈരിയയ്ക്ക് കോടതി വിധിയനുസരിച്ച് 3500 രൂപ വീതം ജീവനാംശം നല്‍കുന്നുണ്ടെന്നും സമീറിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

മുത്വലാഖ് നിരോധന നിയമം നിലവില്‍ വന്നത് സമീപകാലത്താണെന്നിരിക്കെ ഒരു വര്‍ഷം മുമ്പ് നടത്തിയ വിവാഹമോചനത്തെ മുത്വലാഖ് നിരോധന നിയമത്തിന്റെ പരിധിയില്‍ പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ നിയമസാധുത സമീറിന്റെ കുടുംബവും ചോദ്യം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police take triple talaq case against Nadapuram native, Kozhikode, News, Police, Court, Religion, Complaint, Case, Woman, Children, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?