അമേരിക്കയ്ക്ക് ഇത് ഇരുട്ടടി; ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിബാധ, ഭീതിയുടെ നിഴലില്‍ 1,80,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു, 23 ലക്ഷം പേരുടെ വൈദ്യുതി വിച്ഛേദിച്ചു, തീപിടിത്തം നിയന്ത്രിക്കാനാകാതെ കത്തിയമര്‍ന്ന് നിരവധി വീടുകള്‍

കാലിഫോര്‍ണിയ: (www.kvartha.com 29.10.2019) അമേരിക്കയില്‍ സംഭവിച്ച ഏറ്റവും വലിയ അഗ്നിബാധയാണ് കാലിഫോര്‍ണിയില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായത്. നിയന്ത്രിക്കാനാകാത്ത തീപിടുത്തത്തെ തുടര്‍ന്ന് 1,80,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ 23 ലക്ഷം പേരുടെ വൈദ്യുതിയാണ് വിച്ഛേദിച്ചിരിക്കുന്നത്. അനിയന്ത്രിതമായ അഗ്നിബാധയെ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ വീടുകള്‍ ഓരോന്നായി കത്തിയമര്‍ന്ന് കൊണ്ടിരിക്കുകയാണ്.

ബുധനാഴ്ച രാത്രിയായിരുന്നു കിന്‍കേഡ് തീപിടിത്തം ആരംഭിച്ചിരുന്നതെന്നാണ് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്റെ വിശദീകരണം. 4000 ഏക്കറില്‍ പടര്‍ന്ന് പിടിച്ച അഗ്നി തുടര്‍ന്ന് 30,000 ഏക്കറിലേക്ക് വ്യാപിക്കുകയും നിരവധി വസ്തുവകയ്ക്ക് നാശനഷ്ടമുണ്ടാക്കുകയുമായിരുന്നു. ഈ മാസാവസാനം മണിക്കൂറില്‍ 80 മൈല്‍ വേഗത വരെയുള്ള കാറ്റുകള്‍ വീശിയടിച്ചേക്കാം. ഇതിനെ തുടര്‍ന്ന് തീപിടുത്തം കൂടുതല്‍ രൂക്ഷമാകുമെന്നുമാണ് കാലിഫോര്‍ണിയയിലെ ഒഫീഷ്യലുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച പുതിയ പവര്‍ കട്ടുകള്‍ 38 പ്രദേശങ്ങളെ ബാധിക്കും. ഇക്കാരണത്താല്‍ ഇവിടങ്ങളില്‍ 48 മണിക്കൂര്‍ അല്ലെങ്കില്‍ അതിലധികം വൈദ്യുതിയില്ലാതാകുമെന്നും പിജി ആന്‍ഡ് ഇ വ്യക്തമാക്കി. കാലിഫോര്‍ണിയയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞതാണ് വരാനിരിക്കുന്ന 72 മണിക്കൂറുകള്‍ എന്നും ഗവര്‍ണര്‍ ശനിയാഴ്ച മുന്നറിയിപ്പി നല്‍കിയത്. അഗ്നിയെ പ്രതിരോധിക്കുന്നതിനായി ഏതാണ്ട് 30,000 ഫയര്‍ ഫൈറ്റര്‍മാരാണ് പോരാടിക്കൊണ്ടിരിക്കുന്നതെന്ന് ഫയര്‍ ഒഫീഷ്യലുകള്‍ വ്യക്തമാക്കി.

News, World, Fire, House, Firing, Fire as to rips through California

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Fire, House, Firing, Fire as to rips through California


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?