മലപ്പുറത്ത് നിന്ന് 1.75 കോടിയുടെ നിരോധിത നോട്ട് പിടികൂടിയ സംഭവം; ആറുപേരെ പോലീസ് അറസ്റ്റുചെയ്തു

മലപ്പുറം: (www.kvartha.com 15.10.2019) മലപ്പുറത്ത് 1.75 കോടിയുടെ നിരോധിത നോട്ടുകള്‍ പോലീസ് പിടിച്ചെടുത്ത സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. നിരോധിത കറന്‍സിയായ അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ വില്‍പ്പനയും വിതരണവും നടത്തിയ സംഘമാണ് പോലീസ് പിടിയിലായത്.

വടകര വില്ല്യാപ്പള്ളി കുനിയില്‍ അശ്‌റഫ്, കിഴക്കേപ്പനയുള്ളതില്‍ സുബൈര്‍, മലപ്പുറം വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി ഇരുമ്ബാലയില്‍ സിയാദ്, കുളത്തൂര്‍ പള്ളിയാല്‍കുളമ്ബ് സ്വദേശി പൂവളപ്പില്‍ മുഹമ്മദ് ഇര്‍ഷാദ്, മൂച്ചിക്കൂടത്തില്‍ സാലി ഫാമിസ്, പാലക്കാട് ചെറുപ്പുളശ്ശേരി ഇടയാറ്റില്‍ മുഹമ്മദ് അഷ്‌റഫ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.



കഴിഞ്ഞദിവസമാണ് കുളത്തൂരിലെ ഫര്‍ണിച്ചര്‍ കടയില്‍ നിന്ന് പോലീസ് നിരോധിത നോട്ടുകള്‍ കണ്ടെടുത്തത്. പെരിന്തല്‍മണ്ണ എഎസ്പി രേഷ്മ രമേശിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിന്ന് പണം പിടികൂടിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Malappuram, News, Police, Arrest, Banned Currency, Banned Currency of 1.75cr Seized in Malappuram; Six Arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?