ഡെന്മാര്‍ക്കില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു; സൈനയ്ക്ക് പിന്നാലെ സിന്ധുവും പുറത്ത്; ലോകജേത്രി മുട്ടുമടക്കിയത് 17കാരിക്ക് മുമ്പില്‍; ലോകചാമ്പ്യന്‍ഷിപ്പിന് ശേഷം കാലിടറിയത് മൂന്ന് ടൂര്‍ണ്ണമെന്റുകളില്‍

കോപന്‍ഹേഗന്‍: (www.kvartha.com 18.10.2019) ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. വനിതാ സിംഗിള്‍സില്‍ പിവി സിന്ധുവും പുരുഷ സിംഗിള്‍സില്‍ സായ്പ്രണീതും സെമീര്‍ വര്‍മ്മയും രണ്ടാം റൗമ്ടില്‍ തോറ്റ് പുറത്തായി. ദദക്ഷിണ കൊറിയയുടെ 17കാരിയായ ആന്‍ സേയങ്ങാണ് രണ്ടാം റൗണ്ടില്‍ ലോകജേത്രിയായ സിന്ധുവിനെ അട്ടിമറിച്ചത്. സ്‌കോര്‍: 4-21, 17-21

ആഗസ്റ്റില്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കനകകിരീടം ചൂടിയതിന് ശേഷം തുടര്‍ച്ചയായ മൂന്നാമത്തെ ടൂര്‍ണ്ണമെന്റിലാണ് സിന്ധു തുടക്കത്തില്‍ തന്നെ തോറ്റ് പുറത്താകുന്നത്. പ്രമുഖ താരങ്ങളായ സൈന നെഹ്‌വാളും കെ ശ്രീകാന്തും ബുധനാഴ്ച്ച ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. സിംഗിള്‍സില്‍ മത്സരിച്ച ഒരാള്‍ പോലും ക്വാര്‍ട്ടറില്‍ ഇടംപിടിക്കാതെ നാണംകെട്ടാണ് ഇന്ത്യ മടങ്ങുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Badminton, News, India, Europe, Denmark, PV Sindhu, Denmark Open 2019: Sindhu crashes out in second round


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?