സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 17-ാം നിലയിലെ അപാര്‍ട്ട്‌മെന്റ് ബാല്‍ക്കണിയില്‍ നിന്നും താഴെ വീണ് 16കാരി മരിച്ച സംഭവം; വിശദമായ അന്വേഷണത്തിന് പോലീസ്; പെണ്‍കുട്ടിയുടെ ഫോണ്‍ ദുബൈ പോലീസ് കണ്ടുകെട്ടി
ദുബൈ: (www.kvartha.com 29.10.2019) സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 17-ാം നിലയിലെ അപാര്‍ട്ട്‌മെന്റ് ബാല്‍ക്കണിയില്‍ നിന്നും താഴെ വീണ് 16കാരിയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി ദുബൈ പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ ഫോണ്‍ ദുബൈ പോലീസ് കണ്ടുകെട്ടി.
ഷെയ്ഖ് സയീദ് റോഡിലെ അപാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ ദിവസമാണ് ദുരന്തം നടന്നത്. അഫ്ഗാന്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് സെല്‍ഫി എടുക്കുന്നതിനിടെ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി അപകടം നടന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ വിദഗ്ദ പരിശോധനയ്ക്കായി പെണ്‍കുട്ടിയുടെ ഫോണ്‍ അയച്ചതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ക്കുകളിലും മറ്റും ഉപയോഗിക്കുന്ന ബലം കുറഞ്ഞ കസേരയില്‍ കയറി നിന്നാണ് പെണ്‍കുട്ടി സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. കേസ് അവസാനിപ്പിക്കുന്നതിന് മുന്‍പ് എല്ലാ സാധ്യതകളും പോലീസ് പരിശോധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അപകടം നടന്ന സ്ഥലം ഫോട്ടോഗ്രാഫര്‍മാര്‍ക്കും ബ്ലോഗര്‍മാര്‍ക്കും പ്രിയപ്പെട്ട ഇടമാണ്. ഈ കെട്ടിടത്തില്‍ നിന്നും ബുര്‍ജ് ഖലീഫയുടെ മനോഹര ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുമെന്നതാണ് അതിനുള്ള പ്രധാന കാരണം. പെണ്‍കുട്ടി ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫോട്ടോഗ്രാഫര്‍മാരും ബ്ലോഗര്‍മാരും ഇവിടെ വന്ന് ചിത്രങ്ങളും വിഡിയോയും എടുക്കാറുണ്ടെന്ന് അപ്പാര്‍ട്‌മെന്റിലെ താമസക്കാര്‍ പറഞ്ഞു. ബുര്‍ജ് ഖലീഫയുടെയും ഡൗണ്‍ടൗണ്‍ ദുബൈയുടെയും ദൃശ്യങ്ങളാണ് പ്രധാനമായും പകര്‍ത്താറുള്ളത്. കഴിഞ്ഞ പുതുവര്‍ഷത്തില്‍ ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒരു ബ്ലോഗര്‍ ഇവിടെ വന്നിരുന്നുവെന്നും താമസക്കാര്‍ പറയുന്നു.
ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ജനങ്ങള്‍ സൂക്ഷിക്കണമെന്ന് ദുബൈ പോലീസ് മുന്നറിയിപ്പ് നല്‍കി. കുട്ടികളെയും യുവാക്കളെയും രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അപകടകരമായ രീതിയില്‍ സെല്‍ഫി എടുക്കുന്നത് പോലുള്ള കാര്യങ്ങള്‍ വിലക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
'വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിലെ അപകടത്തെ കുറിച്ച് ഞങ്ങള്‍ എപ്പോഴും മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍, ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് ദാരുണമായ മറ്റൊരു അപകടമാണ്. കേവലം 16 വയസ്സുള്ള ഒരു പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമായത് ഒരു സെല്‍ഫി കാരണമാണ്. സൂക്ഷിക്കുക' ദുബൈ പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dubai selfie death: Police probe girl's phone for leads, Dubai, News, Dead, Accidental Death, Police, Warning, Gulf, World.

Powered by Info News For You

Comments
Post a Comment