പ്രണയാഭ്യര്‍ത്ഥന നിരസിച്ച 16കാരിയെ സിറിഞ്ച് ഉപയോഗിച്ച് കുത്തി; 18കാരന്‍ അറസ്റ്റില്‍; അക്രമത്തിന് ശേഷം സിറിഞ്ച് ആറ്റില്‍ കളഞ്ഞു
തിരുവല്ല: (www.kvarrtha.com 21.10.2019) പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 16 കാരിയെ സിറിഞ്ച് ഉപയോഗിച്ചു കുത്തിയ കേസില്‍ 18കാരനായ യുവാവ് അറസ്റ്റില്‍. കുമ്പനാട് കടപ്ര തട്ടേക്കാട് കുഴിയുഴത്തില്‍ അശ്വിന്‍ (18) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഓഫീസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് അറസ്റ്റിലായ അശ്വിന്‍. സിറിഞ്ചില്‍ എന്തോ ദ്രാവകം ഉണ്ടായിരുന്നുവെന്ന പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിയെങ്കിലും കുഴപ്പമില്ലെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ മാന്നാറിലെ സ്‌കൂളില്‍ വിദ്യാര്‍ഥികളായിരുന്ന ഇരുവരും തമ്മില്‍ മൂന്നു വര്‍ഷത്തെ പരിചയം ഉണ്ടെന്നു പോലീസ് പറഞ്ഞു. ഇതിനിടെ യുവാവ് പലതവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടി നിരസിക്കുകയായിരുന്നു.
ഇതിനിടെ ശനിയാഴ്ച രാവിലെ പരുമലക്കടവ് പാലത്തില്‍ വച്ച് ഇയാള്‍ പെണ്‍കുട്ടിയെ പിടിച്ചുനിര്‍ത്തി വീണ്ടും പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ പഴയതുപോലെ പെണ്‍കുട്ടി വീണ്ടും ഒഴിഞ്ഞുമാറി. ഇതില്‍ പ്രകോപിതനായ യുവാവ് കൈവശമുണ്ടായിരുന്ന സിറിഞ്ച് ഉപയോഗിച്ചു പെണ്‍കുട്ടിയെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുത്തിയ സിറിഞ്ച് പിന്നീട് ആറ്റില്‍ കളഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Boy arrested over attack on girl, News, attack, Crime, Criminal Case, Complaint, Arrested, Police, Kerala.

Powered by Info News For You

Comments
Post a Comment