സിറിയയില്‍ കുര്‍ദുകള്‍ക്കുനേരെ തുര്‍ക്കി ആക്രമണം തുടങ്ങി; 15 പേര്‍ കൊല്ലപ്പെട്ടു; അതിര്‍ത്തി യുദ്ധമുഖരിതമായതോടെ പലായനം ചെയ്യുന്നത് ആയിരങ്ങള്‍
അങ്കാറ: (www.kvartha.com 10.10.2019) സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ കുര്‍ദ്ദുകള്‍ക്കെതിരെ തുര്‍ക്കി സൈന്യം ആക്രമണം തുടങ്ങി. കുര്‍ദുകളുടെ നിയന്ത്രണത്തിലുള്ള വടക്കുകിഴക്കന്‍ പ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 40ഓളം പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ രണ്ട് സാധാരണക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷകരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെയാണ് തുര്‍ക്കിയുടെ ആക്രമണം.
യുദ്ധവിമാനങ്ങളും പീരങ്കികളും ഉപയോഗിച്ച് തുര്‍ക്കി സൈനിക നടപടി തുടങ്ങിയതോടെ ആയിരങ്ങളാണ് അതിര്‍ത്തിയില്‍ നിന്ന് പലായനം ചെയ്യുന്നത്. സിറിയന്‍ അതിര്‍ത്തി നഗരമായ റാസ് അല്‍ ഐനില്‍ നിന്നാണ് ജനങ്ങള്‍ കൂട്ടത്തോടെ പലായനം തുടങ്ങിയത്. ആയിരങ്ങള്‍ പലായനം ചെയ്തു. കുര്‍ദ്ദുകള്‍ക്ക് സ്വാധീനമുള്ള ഈ മേഖലയെ ഭീകരവാദ ഇടനാഴിയെന്നാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വിശേഷിപ്പിക്കുന്നത്. ഈ പ്രദേശത്തുനിന്ന് ഭീകവാദികളെ തുരത്തുമെന്ന് ഉര്‍ദുഗാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Turkey, Syria, attack, Death, News, Kurds, Turkey Begins Bombing Kurdish Forces in Northeast Syria; 15 Killed

Powered by Info News For You

Comments
Post a Comment