15ദിവസത്തെ താമസം വേണമെന്ന് ഉടമകള്‍; പറ്റില്ലെന്നും വൈകുന്നേരത്തോടെ ഫ്‌ളാറ്റ് ഒഴിയണമെന്നും നഗരസഭ; വൈദ്യുതിയും വെള്ളവും വിച്ഛേദിക്കുമെന്നും ഭീഷണി
കൊച്ചി: (www.kvartha.com 03.10.2019) തീരദേശ പരിപാലന നിയമം ലംഘിച്ചതിനെ തുടര്‍ന്ന് മരടില്‍ പൊളിച്ചുനീക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച ഫ്‌ളാറ്റുകളില്‍ നിന്നൊഴിയാന്‍ സാവകാശം വേണമെന്ന ഫ്‌ളാറ്റുടമകളുടെ ആവശ്യം നഗരസഭ അധികൃതര്‍ തള്ളി.
15 ദിവസം ഇനിയും സാവകാശം വേണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. എന്നാല്‍ വെകുന്നേരത്തോടെ ഫ് ളാറ്റ് ഒഴിയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കയാണ്. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നല്‍കിയ കാലാവധിയാണിത്. ഇത് നീട്ടുന്നത് കോടതി അലക്ഷ്യമാണെന്നാണ് നഗരസഭയുടെ വാദം.
അതേസമയം, വൈകുന്നേരത്തോടെ ഒഴിഞ്ഞുപോകാന്‍ സാധ്യമല്ലെന്നാണ് ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നത്. എന്നാല്‍ ഒഴിഞ്ഞില്ലെങ്കില്‍ വൈകുന്നേരത്തോടെ ഫ്‌ളാറ്റുകളിലെ പുനഃസ്ഥാപിച്ച വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാനാണ് നഗരസഭയുടെ തീരുമാനം. കാലാവധി അവസാനിച്ചിട്ടും ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും നഗരസഭ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വ്യാഴാഴ്ച തന്നെ പൂര്‍ണമായും ഒഴിയണമെന്നും അതിനാണ് വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിച്ചു നല്‍കിയതെന്നും നഗരസഭാ അധികൃതര്‍ പറയുന്നു.
അതിനിടെ ഫ്‌ളാറ്റ് പൊളിക്കുന്നതിനു മുന്‍പ് ആശങ്കകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികളും യോഗം ചേര്‍ന്നു. സാധനങ്ങള്‍ മാറ്റാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞിട്ടില്ല. നഗരസഭ നല്‍കിയ പുനരധിവാസ ലിസ്റ്റിലെ ഫ്‌ളാറ്റുകളൊന്നും തങ്ങള്‍ അന്വേഷിക്കുമ്പോള്‍ ലഭ്യമാവുന്നില്ലെന്നാണ് താമസക്കാരുടെ വാദം. അതിനു പരിഹാരം കാണാതെ കുറഞ്ഞ സമയത്തിനുള്ളില്‍ ഒഴിയാനാവില്ലെന്നാണ് ഇവരുടെ നിലപാട്.
കഴിഞ്ഞദിവസം ഫ്‌ളാറ്റില്‍ എത്തിയ നഗരസഭാ സെക്രട്ടറി ആരിഫ് ഖാനോട് ഉടമകള്‍ തട്ടിക്കയറി. തങ്ങള്‍ ജീവനോടെയുണ്ടോ എന്നറിയാനാണോ വന്നത് എന്നായിരുന്നു താമസക്കാരുടെ ചോദ്യം. താമസക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും വാടകയ്ക്ക് ഫ്‌ളാറ്റുകള്‍ അനുവദിക്കുമെന്നും നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. പകരം താമസം കിട്ടാതെ മാറില്ലെന്ന് ഉടമകള്‍ ആവര്‍ത്തിക്കുമ്പോഴും ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ബലപ്രയോഗത്തിലൂടെ ഇറക്കി വിടില്ലെന്നും അധികൃതര്‍ ആവര്‍ത്തിച്ചു.
പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറയുന്നത്. താമസസൗകര്യം വേണ്ടവര്‍ നഗരസഭയ്ക്ക് അപേക്ഷ നല്‍കണം. അപേക്ഷിച്ചവര്‍ക്ക് സൗകര്യം നല്‍കിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഒഴിയാനുള്ള സമയപരിധി നീട്ടുന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ഫ്‌ളാറ്റുടമകളുമായും നഗരസഭാ അധികൃതരുമായും സംസാരിച്ച് നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഫ്‌ളാറ്റ് പൊളിക്കാന്‍ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങും ഉടമകളുമായി ചര്‍ച്ച നടത്തി. ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ 15 ദിവസം കൂടി സാവകാശം നല്‍കുക, അതുവരെ വെള്ളവും വൈദ്യുതിയും പുനഃസ്ഥാപിക്കുക, ഉചിതമായ താമസ സൗകര്യം ലഭ്യമാക്കുക എന്നീ മൂന്ന് ആവശ്യങ്ങളാണ് ഉടമകള്‍ ഉന്നയിച്ചത്. ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയാക്കാമെന്നല്ലാതെ മറ്റ് ഉറപ്പുകളൊന്നും സബ് കലക്ടര്‍ നല്‍കിയില്ല.
ഒഴിയാനായി ഫ്‌ളാറ്റ് ഉടമകള്‍ക്കു മതിയായ സമയം നല്‍കിയെന്നും ഇനി നീട്ടി നല്‍കാനാവില്ലെന്നും ചര്‍ച്ചകള്‍ക്കു മുന്‍പു സ്‌നേഹില്‍ കുമാര്‍ സിങ് പറഞ്ഞു. നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലുമായി 343 അപ്പാര്‍ട്‌മെന്റുകള്‍ ഉള്ളതില്‍ 113 എണ്ണം ഇതിനകം കാലിയായിട്ടുണ്ട്. 213 ഫ്‌ളാറ്റുകളിലുള്ളവര്‍ സാധനങ്ങള്‍ മാറ്റാന്‍ തുടങ്ങിയിട്ടുമുണ്ട്. 94 കുടുംബങ്ങള്‍ മാത്രമാണു പുനരധിവാസം ആവശ്യപ്പെട്ടിട്ടുള്ളത്. ഇവര്‍ക്ക് അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നിര്‍ദേശത്തിന് അനുസരിച്ച് വ്യാഴാഴ്ച വൈകിട്ടോ വെള്ളിയാഴ്ച രാവിലെയോ വൈദ്യുതിയും വെള്ളവും വീണ്ടും വിച്ഛേദിക്കും. അതേ സമയം, ഫ്‌ളാറ്റ് ഉടമകളെ ബലം പ്രയോഗിച്ച് ഇറക്കില്ല. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള കരാര്‍ സംബന്ധിച്ച് ഒന്‍പതിനുള്ളില്‍ അന്തിമ തീരുമാനമെടുക്കും. 11നു സ്ഥലം കമ്പനികള്‍ക്കു കൈമാറും. നിയന്ത്രിത സ്‌ഫോടനത്തിലൂടെ തന്നെ ഫ്‌ളാറ്റുകള്‍ പൊളിക്കുമെന്നും സബ് കലക്ടര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Marad flat row: Owners not likely to get any relief, Kochi, News, Flat, Trending, Municipality, Supreme Court of India, Probe, Kerala.

Powered by Info News For You

Comments
Post a Comment