ചരിത്രത്തിലാദ്യമായി കളികാണാനെത്തിയ വനിതകള്‍ക്ക് കാഴ്ച്ചവിരുന്നൊരുക്കി ഇറാന്‍; കംബോഡിയയെ അരച്ചുകുഴച്ച് ചമ്മന്തിയാക്കി; അടിച്ചുകൂട്ടിയത് 14 ഗോളുകള്‍; ഇത് കളികാണാന്‍ ആണ്‍വേഷം കെട്ടി പിടിക്കപ്പെട്ട് ആത്മഹത്യ ചെയ്ത സഹര്‍ ഖുദൈരിക്കുള്ള സമ്മാനസ്മരണ

തെഹ്‌റാന്‍: (www.kvartha.com 11.10.2019) പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം ചരിത്രത്തിലാദ്യമായി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ കളികാണാനെത്തിയ വനിതകള്‍ക്ക് കാഴ്ച്ചവിരുന്നൊരുക്കി ഇറാന്‍. ചരിത്രമത്സരം കംബോഡിയയെ ചാരമാക്കിയാണ് ഇറാന്‍ ആഘോഷിച്ചത്. മറുപടിയില്ലാത്ത 14 ഗോളുകള്‍ക്കാണ് ഇറാന്‍ വിജയിച്ചത്. 3,500ലേറെ വനിതകളാണ് ഇറാനിലെ ആസാദി സ്‌റ്റേഡിയത്തില്‍ മത്സരം ആസ്വദിക്കാന്‍ എത്തിച്ചേര്‍ന്നത്. പിറന്ന നാടിന് വേണ്ടി പെണ്‍പട ആരവം മുഴക്കിയപ്പോള്‍ ഇറാന്‍ കളിക്കളത്തില്‍ കത്തിക്കയറുകയായിരുന്നു.

ഇറാനില്‍ നേരത്തെ വനിതകള്‍ക്ക് സ്‌റ്റേഡിയത്തിലെത്തി ഫുട്‌ബോള്‍ മത്സരം ഫുട്‌ബോള്‍ മത്സരം കാണാന്‍ അനുമതിയുണ്ടായിരുന്നില്ല. പിന്നീട് കളികാണാനുള്ള ആഗ്രഹംമൂത്ത് ആണ്‍വേഷം കെട്ടി സ്‌റ്റേഡിയത്തിലെത്തിയ സഹര്‍ ഖുദൈരി എന്ന വനിത പിടിക്കപ്പെടുകയും ഒടുവില്‍ ജയില്‍ ശിക്ഷ ഭയന്ന് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തോടെ ഫിഫ ഇറാനെതിരെ നിലപാട് കടുപ്പിച്ചു. വനിതകളോടുള്ള വിവേചനം അവസാനിപ്പിച്ചില്ലെങ്കില്‍ വിലക്കുള്‍പ്പടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് ഇറാന്‍ മാറ്റത്തിന് തയ്യാറായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Sports, Football, Iran, Trending, News, Combodia, Match, Iran beats Cambodia 14-0 in historic match attended by women


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?