14വര്‍ഷത്തിനിടെ ഒരേ കുടുംബത്തിലെ ആറുപേരുടെ മരണം: കൊലപാതകമെന്ന നിഗമനം ബലപ്പെടുന്നു


കോഴിക്കോട് (www.evisionnews.co): 14വര്‍ഷത്തിനിടെ അടുത്ത ബന്ധുക്കളായ ആറുപേര്‍ ഒരേ സാഹചര്യത്തില്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന നിഗമനം ബലപ്പെടുന്നു. കൂടത്തായിയില്‍ മരിച്ച ആറു പേരില്‍ റോയിയുടെ ഭാര്യ ജോളിയേയും ഇവരുടെ ബന്ധുവായ ജ്വല്ലറി ജീവനക്കാരനേയും ശനിയാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ കുറ്റസമ്മതം നടത്തിയതായാണ് സൂചന.

നിലവില്‍ റോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിലായിരിക്കും മറ്റ് അഞ്ചു മരണങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമാകൂ. റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സയനൈഡ് നല്‍കിയത് ജ്വല്ലറി ജീവനക്കാരനാണെന്നാണ് നിഗമനം. ഇയാള്‍ക്കും ഈ കൊലപാതകങ്ങളില്‍ പങ്കുണ്ടെന്നാണ് സൂചന.

മരിച്ച റോയിയുടെ ഉള്ളില്‍ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്ന ധാരണയില്‍ അത് രഹസ്യമാക്കി വെക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ ഇത് വ്യക്തമായിട്ടും ആ നിലയില്‍ അന്വേഷണം ഉണ്ടാകാതെ പോയി. ഡി.എന്‍.എ പരിശോധനഫലം ലഭിക്കാന്‍ ഒരുമാസം സമയമെടുക്കും. ഡി.എന്‍എ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മറ്റു അഞ്ചു മരണങ്ങള്‍ എങ്ങനെ നടന്നുവെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?