ഇത്രയും ക്രൂരനാണോ ഈ പിതാവ്? 13-ാം പിറന്നാള്‍ ദിനത്തില്‍ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് പിതാവ്; സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയതാണെന്ന് പ്രതിയുടെ വിശദീകരണം

ബൊളീവിയ: (www.kvartha.com 08.10.2019) 13-ാം പിറന്നാള്‍ ദിനത്തില്‍ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് പിതാവ്. ബൊളീവിയയിലെ ചിപായയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

കഴിഞ്ഞ ദിവസം പ്രതിയുടെ മകളുടെ 13-ാമത്തെ പിറന്നാളായിരുന്നു. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്കൊപ്പം തനിച്ച് സമയം ചിലവഴിക്കണമെന്ന് പ്രതി പെണ്‍കുട്ടിയുടെ അമ്മയോട് പറഞ്ഞു. ഇതേതുടര്‍ന്ന് ഭാര്യ പുറത്തേക്ക് പോകാന്‍ തീരുമാനിച്ചു. ഇതിനായി പ്രതി കാത്തിരുന്നു. തുടര്‍ന്ന് വീട്ടില്‍ ആരുമില്ലാതായപ്പോള്‍ മകളെ ബലാത്സംഗം ചെയ്തു. സംഭവം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തി.

BIRTHDAY ATTACK Dad ‘molest own daughter on her 13th birthday as a “present” because he couldn’t afford a proper gift’,Molestation, Crime, Criminal Case, Police, Arrested, Treatment, Threatened, World.Accused

എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ ഇവര്‍ പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തുകയും ഒക്ടോബര്‍ നാലിന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മകള്‍ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പണമില്ലായിരുന്നുവെന്നും അതുകൊണ്ട് സ്വന്തമായി ഒരു ഗിഫ്റ്റ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് സംഭവത്തെക്കുറിച്ച് പ്രതിയുടെ പ്രതികരണം. മാനസികനില തെറ്റിയ പെണ്‍കുട്ടി കൗണ്‍സിലിംഗുമായി ബന്ധപ്പെട്ട് ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BIRTHDAY ATTACK Dad ‘molest own daughter on her 13th birthday as a “present” because he couldn’t afford a proper gift’,Molestation, Crime, Criminal Case, Police, Arrested, Treatment, Threatened, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?