ആത്മഹത്യ; കെട്ടിടത്തിന്റെ 13-ാം നിലയില്‍ നിന്ന് ചാടിയ യുവതി വീണത് വയോധികന്റെ മേല്‍, രണ്ടുപേരും തത്സമയം മരിച്ചു
അഹമ്മദാബാദ്: (https://ift.tt/358poKI) ആത്മഹത്യ ചെയ്യാനായികെട്ടിടത്തിന്റെ 13-ാം നിലയില്‍ നിന്ന് ചാടിയ യുവതി വീണത് പ്രഭാതസവാരിക്കിറങ്ങിയ വയോധികന്റെ മേല്‍. രണ്ടുപേരും തല്‍സമയം തന്നെ മരിച്ചു.
മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന യുവതിയാണ് ആത്മഹത്യ ചെയ്യാനായി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയത്. ഇതേസമയം പ്രഭാതസവാരി കഴിഞ്ഞ് നടന്നു വരികയായിരുന്ന വൃദ്ധന്റെ മുകളിലേക്ക് ഇവര്‍ വീഴുകയായിരുന്നു.
അഹമ്മദാബാദ് സൂറത്തില്‍ മാനസികാരോഗ്യകേന്ദ്രത്തിലെ മമതാ രതിയാണ് 69 കാരനായ ബാലുഭായ് ഗമിത് എന്നയാളുടെ മുകളിലേക്കാണ് വീണത്. വീഴ്ചയില്‍ ബാലുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിക്കുകയായിരുന്നു. അഹമ്മദാബാദിലെ പരിഷ്‌കാര്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലാണ് സംഭവം നടന്നത്.
മമതയുടെ ചികിത്സയുടെ ഭാഗമായി മമതയും കുടുംബവും സഹോദരന്റെ കുടുംബത്തോടൊപ്പമാണ് അഹമ്മദാബാദില്‍ താമസിച്ചിരുന്നത്.
ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലാണ് മരിച്ച ബാലുഭായും കുടുംബവും താമസിക്കുന്നത്. അധ്യാപക ജോലിയില്‍ നിന്നും വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുന്ന ബാലുഭായ് സ്ഥിരമായി പ്രഭാതസവാരിക്ക് പോകാറുണ്ടായിരുന്നു. പതിവ് സവാരിക്ക് ശേഷം അപ്പാര്‍ട്ട്മെന്റിലേക്ക് കയറുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
അസുഖം പിടിപെട്ടതിന്റെ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയും ഭര്‍ത്താവും മകളും സഹോദരന്റെ ഫ്ളാറ്റിലാണ് താമസിക്കുന്നത്. സൂറത്തില്‍ വസ്ത്ര ഷോപ്പ് വ്യാപാരിയാണ് മമതയുടെ ഭര്‍ത്താവ് ഹര്‍ഷദ് പട്ടേല്‍.
ആകസ്മിക മരണത്തിന് കേസെടുത്തതായും രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും ഇന്‍സ്‌പെക്ടര്‍ ആര്‍ ടി ഉദാവത്ത് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന യുവതിയാണ് ആത്മഹത്യ ചെയ്യാനായി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയത്. ഇതേസമയം പ്രഭാതസവാരി കഴിഞ്ഞ് നടന്നു വരികയായിരുന്ന വൃദ്ധന്റെ മുകളിലേക്ക് ഇവര്‍ വീഴുകയായിരുന്നു.
അഹമ്മദാബാദ് സൂറത്തില്‍ മാനസികാരോഗ്യകേന്ദ്രത്തിലെ മമതാ രതിയാണ് 69 കാരനായ ബാലുഭായ് ഗമിത് എന്നയാളുടെ മുകളിലേക്കാണ് വീണത്. വീഴ്ചയില്‍ ബാലുവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിക്കുകയായിരുന്നു. അഹമ്മദാബാദിലെ പരിഷ്‌കാര്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലാണ് സംഭവം നടന്നത്.
മമതയുടെ ചികിത്സയുടെ ഭാഗമായി മമതയും കുടുംബവും സഹോദരന്റെ കുടുംബത്തോടൊപ്പമാണ് അഹമ്മദാബാദില്‍ താമസിച്ചിരുന്നത്.
ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലാണ് മരിച്ച ബാലുഭായും കുടുംബവും താമസിക്കുന്നത്. അധ്യാപക ജോലിയില്‍ നിന്നും വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുന്ന ബാലുഭായ് സ്ഥിരമായി പ്രഭാതസവാരിക്ക് പോകാറുണ്ടായിരുന്നു. പതിവ് സവാരിക്ക് ശേഷം അപ്പാര്‍ട്ട്മെന്റിലേക്ക് കയറുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
അസുഖം പിടിപെട്ടതിന്റെ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയും ഭര്‍ത്താവും മകളും സഹോദരന്റെ ഫ്ളാറ്റിലാണ് താമസിക്കുന്നത്. സൂറത്തില്‍ വസ്ത്ര ഷോപ്പ് വ്യാപാരിയാണ് മമതയുടെ ഭര്‍ത്താവ് ഹര്‍ഷദ് പട്ടേല്‍.
ആകസ്മിക മരണത്തിന് കേസെടുത്തതായും രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും ഇന്‍സ്‌പെക്ടര്‍ ആര്‍ ടി ഉദാവത്ത് വ്യക്തമാക്കി.
Keywords: News, National, India, Ahmedabad, Suicide, Lady, Patient, Dies, Police, Case, Teacher, Suicide The Woman who Jumped from the 13th Floor of the Building Fell on Her Old Man
Powered by Info News For You

Comments
Post a Comment