കനത്തമഴയിലും ഉറക്കെ അലറിവിളിച്ച് ആ മത്സ്യതൊഴിലാളി കടലില്‍ ഒഴുകിനടന്നത് 13 മണിക്കൂര്‍..! ഇത് രണ്ടാം ജന്മം

മംഗളൂരു: (https://ift.tt/364Tb7x) മരണത്തെ വക്കില്‍ നിന്ന് ഇത് രണ്ടാം ജന്മമാണ് മീന്‍പിടിത്തബോട്ടില്‍ നിന്ന് അബദ്ധത്തില്‍ കടലില്‍ വീണ മത്സ്യത്തൊഴിലാളയായ ഒഡിഷ സ്വദേശി ഗൊരായ റാവു(33)വിനിതിന്.

ഏതെങ്കിലും ബോട്ടിന്റെയോ കപ്പലിന്റെയോ ശ്രദ്ധയില്‍പ്പെടാന്‍ നീന്തി തളര്‍ന്നും പലവട്ടം ഉറക്കെ അലറിവിളിച്ചും 13 മണിക്കൂര്‍ കനത്തമഴയിലും കാറ്റിലും കടലില്‍ ഒറ്റപ്പെട്ടപ്പോള്‍ റാവുവിനെ പ്രതീക്ഷയുടെ തുരുത്തിലേക്ക് എത്തിച്ചത് തീരസംരക്ഷണസേനയാണ്. നീണ്ട തിരച്ചിലിനൊടുവിലാണ് തീരസംരക്ഷണ സേനാംഗങ്ങള്‍ ഇയാളെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.

ഷയോണല്‍ എയ്ഞ്ചല്‍ എന്ന ബോട്ടില്‍ മംഗളൂരു തുറമുഖത്തുനിന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് ഗൊരായ റാവുവും സംഘവും മീന്‍പിടിക്കാന്‍ പുറപ്പെട്ടത്. മൂന്നുമണിയോടെ മല്‍പെയെത്തിയപ്പോള്‍ ഗൊരായ അബദ്ധത്തില്‍ കടലില്‍ വീണു. ഇരുട്ടായതിനാല്‍ കൂടെയുള്ളവര്‍ കണ്ടതുമില്ല. ഒരുമണിക്കൂര്‍ കഴിഞ്ഞാണ് ഗൊരായയെ കാണാനില്ലെന്ന് ബോട്ടിലുള്ളവര്‍ തിരിച്ചറിഞ്ഞത്. അപ്പോള്‍ തന്നെ മല്‍പെ തീരസംരക്ഷണ പോലീസില്‍ വിവരമറിയിച്ചു. ഉടനെ സാവിത്രി ഭായ് ഫൂലേ എന്ന കപ്പലില്‍ തീരസംരക്ഷണ സേന തിരച്ചിലിനായി പുറപ്പെട്ടു.

ഒടുവില്‍ വൈകീട്ട് നാലുമണിയോടെ മല്‍പെ പുറംകടലില്‍ അവശനിലയില്‍ ഗോരായയെ കണ്ടെത്തി. ഉടനെ കപ്പലിലെത്തിച്ച് പ്രാഥമിക ശുശ്രൂഷയും ഭക്ഷണവും നല്‍കി.

കനത്ത മഴയും കാറ്റും തിരച്ചിലിന് ഏറെ ബുദ്ധിമുട്ടായി. എന്നാല്‍ കൊടും പേമാരിയിലും 13 മണിക്കൂര്‍ കടലില്‍ ഒറ്റപ്പെട്ടിട്ടും സമചിത്തത കൈവിടാതെ നീന്തിനിന്ന ഗൊരായയുടെ ധൈര്യത്തെ അഭിനന്ദിക്കാനും തീരസംരക്ഷണ സേന മറന്നില്ല.

തീരസംരക്ഷണ സേന കമാന്‍ഡര്‍ എസ് എസ് ഡാസിലയുടെ നേതൃത്വത്തില്‍ ഗോരായയെ മല്‍പെ തീരസംരക്ഷണ പോലീസിന് കൈമാറി.

News, Karnataka, Mangalore, Sea, Ship, Fishermen, Missing, Police, Rain, Coast Gaurd, 13 Hours in the Sea ..! And Finally ...

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Karnataka, Mangalore, Sea, Ship, Fishermen, Missing, Police, Rain, Coast Gaurd, 13 Hours in the Sea ..! And Finally ...


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?